റോക്ലാൻഡ് സെന്റ് മേരീസ് ഇടവകയിൽ വാങ്ങിപ്പു പെരുന്നാൾ ഓഗസ്റ്റ് 19, 20 തീയതികളിൽ
Tuesday, August 16, 2016 3:08 AM IST
റോക്ലാൻഡ്: റോക്ലാൻഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ പരിശുദ്ധ മാതാവിന്റെ വാങ്ങിപ്പു പെരുന്നാൾ, പതിനഞ്ചു നോമ്പിനോടനുബന്ധിച്ച് ഓഗസ്റ്റ് 19, 20 തീയതികളിൽ ആചരിക്കുന്നു.

19നു (വെള്ളി) വൈകുന്നേരം 6.30ന് സന്ധ്യാ നമസ്കാരത്തെ തുടർന്നു റവ. കെ. മത്തായി കോർ എപ്പിസ്കോപ്പ, ഫാ. ജോർജ് ചെറിയാൻ എന്നിവരുടെ ധ്യാനപ്രസംഗവും തുടർന്നു റാസ, ലഘുഭക്ഷണം എന്നിവ നടക്കും. ശനി രാവിലെ ഒമ്പതിനു റവ. കെ. മത്തായി കോർ എപ്പിസ്കോപ്പ, ഫാ. വിജയ് തോമസ്, റവ. ഡോ. രാജു വർഗീസ് എന്നിവരുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്നു റാസ, പെരുന്നാൾ സദ്യ, ലേലം എന്നിവ നടക്കും.

വികാരി ഫാ. ഡോ. രാജു വർഗീസ്, സെക്രട്ടറി എലിസബത്ത് വർഗീസ്, ട്രഷറർ ജോൺ ജേക്കബ്, കോഓർഡിനേറ്റർ ഏബ്രഹാം പോത്തൻ, സജി കെ. പോത്തൻ, ജീമോൻ വർഗീസ്, എന്നിവർ ഇടവകയ്ക്കുവേണ്ടി എല്ലാവരെയും പെരുന്നാൾ കർമങ്ങളിലേക്ക് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ. ഡോ. രാജു വർഗീസ് 914 426 2529, എലിസബത്ത് വർഗീസ് 201 563 4069, ജോൺ ജേക്കബ് 201 527 5279, ഏബ്രഹാം പോത്തൻ 201 220 3863,

സജി കെ. പോത്തൻ: 845 323 9761, ജീമോൻ വർഗീസ് 201 563 5550.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ