മദ്രസത്തുൽ ഫുർഖാനിലേക്ക് അഡ്മിഷൻ ആരംഭിച്ചു
Tuesday, August 16, 2016 3:08 AM IST
ദുബായ്: മതകാര്യ വകുപ്പിന്റെ അംഗീകാരത്തോടെ ദുബായ് ഹംരിയ്യയിൽ പ്രവൃത്തിക്കുന്ന മദ്രസത്തുൽ ഫുർഖാനിൽ 2016–17 അധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു.

സിഐഇആർ (കൗൺസിൽ ഫോർ ഇസ്ലാമിക് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) സിലബസ് പ്രകാരം ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലേക്കാണ് പ്രവേശനം. അറബിക്, മലയാളം ഭാഷകളിൽ പ്രത്യേക പരിശീലനം നൽകുന്ന മദ്രസയിൽ ക്ലാസുകൾ സെപ്റ്റംബർ മൂന്നിനു ആരംഭിക്കും.

വിവരങ്ങൾക്ക്: 050 7647063, 050 2427870, 050 4242367.

<ആ>റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ