പ്രവാസി പ്രതിഭ പുരസ്കാര ജേതാവ് ഷറഫുദ്ദീൻ കണ്ണേത്തിനെ ആദരിച്ചു
Tuesday, August 16, 2016 3:09 AM IST
കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രവാസി ലീഗൽ സൊസൈറ്റിയുടെ ഈ വർഷത്തെ മികച്ച സാമൂഹിക പ്രവർത്തകനുള്ള പ്രവാസി പ്രതിഭ പുരസ്കാര ജേതാവായ കെഎംസിസി മുൻ പ്രസിഡന്റും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ ഷറഫുദ്ദീൻ കണ്ണേത്തിനെ കുവൈത്ത് കെഎംസിസിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന നാല്പതാമത് വാർഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനവേദിയിൽ സയിദ് മുനവറലി ശിഹാബ് തങ്ങൾ പൊന്നാടയണിയിച്ച് ആദരിച്ചു.

ഓഗസ്റ്റ് ഒമ്പതിനു തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ കേരള വനം മന്ത്രി അഡ്വ. കെ. രാജുവിൽ നിന്നാണു അവാർഡ് ഏറ്റുവാങ്ങിയത്. പ്രശസ്തി പത്രം മുൻ മന്ത്രി എം.എം. ഹസൻ കൈമാറി. പുരസ്കാരം കുവൈത്ത് കെഎംസിസിക്കു സമർപ്പിക്കുന്നതായി ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ