ഡൽഹി ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിനു പുതിയ നേതൃത്വം
Tuesday, August 16, 2016 3:10 AM IST
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് മൂന്നിലെ മലയാളി വെൽഫെയർ അസോസിയേഷൻ ഓഫീസിൽ ചേർന്ന ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, (കസാക്ട്) വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി പി.എൻ. ഷാജി (പ്രസിഡന്റ്), രാജേഷ് കുമാർ (വൈസ് പ്രസിഡന്റ്), ജയകുമാർ (സെക്രട്ടറി), ശ്യാമള ചന്ദ്രൻ (ജോ. സെക്രട്ടറി), കെ.പി. ശിവദാസ് (ട്രഷറർ), ഗോപാലൻകുട്ടി (ജോ. ട്രഷറർ), എസ്. മുരളി (ഓഡിറ്റർ) എന്നിവരേയും 23 അംഗ നിർവാഹ സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.

സി.എം. പിള്ള അധ്യക്ഷത വഹിച്ചു. ഇ.ആർ. പദ്മകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി.ബി. മോഹനൻ വരവുചെലവു കണക്കുകൾ അവതരിപ്പിച്ചു.