‘ധാർമിക ബോധം നില നിൽക്കാൻ മത വിദ്യാഭ്യാസം അനിവാര്യം’
Tuesday, August 16, 2016 3:11 AM IST
മനാമ: മക്കളിൽ ധാർമിക ബോധം നില നിൽക്കാൻ മത പഠനം അനിവാര്യമാണെന്നും ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മത വിദ്യാഭ്യാസവും മക്കൾക്കു നൽകാൻ രക്ഷിതാക്കൾ ജാഗ്രത കാണിക്കണമെന്നും സമസ്ത ബഹറിൻ പ്രസിഡന്റ് സയിദ് ഫക്റുദ്ദീൻ കോയ തങ്ങൾ. സമസ്ത ബഹറിൻ ഉമ്മുൽ ഹസം ഏരിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സമസ്ത മദ്രസയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ മക്കളും ശുദ്ധ പ്രകൃതിയിലാണ് ജനിക്കുന്നത്. എന്നിട്ടും അവർ വഴിപിഴച്ചു പോകുന്നുവെങ്കിൽ ഉത്തരവാദികൾ അവരുടെ മാതാപിതാക്കളാണ്. മക്കൾക്ക് ധാർമിക വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവർക്ക് കേവല ഭൗതിക വിദ്യാഭ്യാസം മാത്രം നൽകിയാൽ പോരാ. മതപരമായ വിദ്യാഭ്യാസം കൂടിയുണ്ടെങ്കിൽ മാത്രമേ അവരിൽ ധാർമിക ബോധം നിലനിൽക്കുകയുള്ളൂ. ചെറുപ്പം മുതൽ വിശുദ്ധ ഖുർആൻ ഹൃദ്യസ്‌ഥമാക്കണം. കുട്ടികളെ നന്മയുടെ പാതയിൽ വഴി നടത്താൻ അതുപകരിക്കും. ഇതിനാണ് സമസ്തയുടെ മദ്രസകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ മദ്രസയുടെ ആദ്യ രജിസ്ട്രേഷൻ യാഹു ഹാജിയിൽനിന്നും സയിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ സ്വീകരിച്ചു. ഉമറുൽ ഫാറൂഖ് ഹുദവി, ഹാഫിൾ ശറഫുദ്ദീൻ, അബ്ദുൽ റൗഫ് ഫൈസി, മൻസൂർ ബാഖവി, ഉമ്മർ മുസ്ലിയാർ, എടവണ്ണപ്പാറ മുഹമ്മദ് മുല്ലിയാർ, വി.കെ. കുഞ്ഞഹമ്മദ് ഹാജി, സൈതലവി മുസ്ലിയാർ, മുഹമ്മദാലി വളാഞ്ചേരി, ഷാഫി പാറക്കട്ട, എസ്.വി. ജലീൽ സാഹിബ്, കുട്ടൂസ മുണ്ടേരി, സിദ്ധിഖ് കണ്ണൂർ, അബ്ദുൾ റഹ്മാൻ മാട്ടൂൽ, നൂറുദീൻ മുണ്ടേരി, മുസ്തഫ കാഞ്ഞങ്ങാട്, അഹ്മദ് കണ്ണൂർ, ഷാഫി വേളം, ഹാഷിം ജിദാലി, മുസ്തഫ ഹൂറ, ഇബ്രാഹിം പുറക്കാട്ടിരി, എ.സി.എ ബക്കർ, നൗഫൽ എടയന്നൂർ, മജീദ് ചോലക്കോട്, മൗസൽ മൂപ്പൻ, നവാസ് കൊല്ലം തുടങ്ങി സമസ്ത ബഹറിൻ കേന്ദ്ര ഏരിയ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും സംബന്ധിച്ചു. ചടങ്ങുകൾക്ക് ഇസ്മായിൽ, മസ്നാദ്, അലവി ഫാസിൽ, ഷാനവാസ്, ഹമീദ്, ജബ്ബാർ, നസീർ, ബഷീർ, ഹംസക്കുട്ടി, ശറഫുദ്ദീൻ, ജൻഫർ, മരക്കാർ, ഷുക്കൂർ മാട്ടൂൽ എന്നിവർ നേതൃത്വം നൽകി.

സമസ്ത ബഹറിൻ റേയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനു കീഴിൽ പ്രവർത്തിക്കുന്ന പത്താമത് മദ്രസയാണ് ദാറുൽ ഉലൂം എന്നു നാമകരണം ചെയ്തിട്ടുള്ള മദ്രസ ഉമ്മുൽ ഹസമിലെ അപ്പാച്ചി റസ്റ്ററന്റിനു എതിർവശമുള്ള ശാദ് ഓഡിറ്റോറിയമുൾക്കൊള്ളുന്ന ബിൽഡിംഗിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ സിലബസ് അനുസരിച്ച് പ്രവർത്തിക്കുന്ന മദ്രസയിൽ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലേക്ക് അഡ്മിഷൻ ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 97333505806, 33774181, 39135916.