കൈരളി ദിബ്ബ ‘വേനൽ കൂടാരം’ ഒരുക്കി
Tuesday, August 16, 2016 3:15 AM IST
ഫുജൈറ: കൈരളി ദിബ്ബ വിദ്യാർഥികളുടെ ബുദ്ധിപരവും മാനസികവുമായ വെളിച്ചവും വളർച്ചയും ലക്ഷ്യമാക്കി കൈരളി ദിബ്ബ ‘വേനൽ കൂടാരം’ ഒരുക്കി.

കളിയും ചിരിയും കാര്യവുമായി കുട്ടികൾക്ക് ഉല്ലസിക്കാനൊരു ദിനമായിരുന്നു വേനൽകൂടാരത്തിലൂടെ കൈവന്നത്.

കുട്ടികളിൽ സർഗവാസനയും ശാസ്ത്രാഭിരുചിയും യുക്‌തിബോധവും നിരീക്ഷണ പാടവവും ഏകാഗ്രതയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ദിബ്ബ ഓഗസ്റ്റ് 12നു ദിബ്ബ കൈരളി ഓഫീസിൽ നടന്ന ക്യാമ്പിൽ ചിത്രരചന, മലയാള ഭാഷാ പരിചയം, മനോജ്‌ഞം മലയാളം എന്നീ ഇനങ്ങളിൽ സി.കെ. ലാൽ, സത്യൻ മടക്കര, മനോജ് കളരിക്കൽ എന്നിവർ നേതൃത്വം നൽകി. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റസാഖ്, കൈരളി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ശിവശങ്കരൻ, യൂണിറ്റ് പ്രസിഡന്റ് ബാബു, യൂണിറ്റ്

സെക്രട്ടറി രാജേന്ദ്രൻ തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകി.