ലീഗ് സിറ്റി മലയാളികളുടെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24ന്
Tuesday, August 16, 2016 3:15 AM IST
ലീഗ് സിറ്റി (ടെക്സസ്): ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24നു വൈവിധ്യമാർന്ന പരിപാടികളോടെ ലീഗ് സിറ്റിയിൽ ആഘോഷിക്കുന്നു.

രാവിലെ 10.30ന് ആരംഭിക്കുന്ന കാര്യപരിപാടികളിൽ വിഭവസമൃദ്ധമായ ഓണസദ്യയും അതോടൊപ്പം പ്രശസ്ത മലയാളം, തമിഴ്, ഹിന്ദി ഗായിക രശ്മി നായരുടെ സംഗീത വിരുന്നും കലാഭവൻ ജയൻ അവതരിപ്പിക്കുന്ന കോമഡി ഷോയും ഉണ്ടായിരിക്കും. കൂടാതെ ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന വിവിധ കലാവിരുന്നുകൾക്കൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിക്കുന്ന വിവിധതരം മത്സരങ്ങളും അരങ്ങേറും. മത്സര വിജയികൾക്ക് സമ്മാനദാനവും നടത്തും.

വിവരങ്ങൾക്ക്: സോജൻ ജോർജ് 4092569840, മാത്യു പോൾ 4094543472, രാജ്കുമാർ മേനോൻ 2627440452, വിനേഷ് വിശ്വനാഥൻ 2282494511, ജോണി ഏബ്രഹാം 2813328163, രാജൻകുഞ്ഞു ഗീവർഗീസ് 5078220051.

<ആ>റിപ്പോർട്ട്: ജീമോൻ റാന്നി