‘ഓപ്പൺ മൈക്ക്’ ഓഗസ്റ്റ് 20ന്
Tuesday, August 16, 2016 3:18 AM IST
ലോസ് ആഞ്ചലസ്: പാട്ടുകാർക്കും സംഗീത പ്രേമികൾക്കുമായി കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ്
ഹിന്ദു മലയാളീസ് (ഓം) വർഷംതോറും സംഘടിപ്പിക്കാറുള്ള ഓപ്പൺ മൈക്ക് പ്രോഗ്രാം ഓഗസ്റ്റ് ഇരുപതിന് (ശനി) ലോസ് ആഞ്ചലസിൽ നടത്തുന്നു.

വൈകുന്നേരം ആറു മുതൽ ബ്രിയയിലുള്ള ഷെഹ്നായ് കുസിൻ ഓഫ് ഇന്ത്യയിൽ നടത്തുന്ന പരിപാടിയിൽ പാട്ടുപാടാൻ ആഗ്രഹിക്കുന്ന ആർക്കും പങ്കെടുക്കാവുന്നതാണ്.

മുൻവർഷങ്ങളിൽ വൻ വിജയമായിരുന്ന പരിപാടിയിലെ പങ്കാളിത്തം കണക്കിലെടുത്തു കൂടുതൽ പേർക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് സംഘാടക സമിതി ചെയർമാനായ ബാലൻ പണിക്കർ.

പരിപാടി വൻ വിജയമാക്കുന്നതിനു എല്ലാ സംഗീത പ്രേമികളും സഹകരിക്കണമെന്നു പ്രസിഡന്റ് രമ നായർ, സെക്രട്ടറി വിനോദ് ബാഹുലേയൻ, രവി വെള്ളത്തിരി എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: ബാലൻ പണിക്കർ 714785 3117, <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ീവാരമഹശളീൃിശമ.ീൃഴ