ലാൽ കെയേഴ്സ് ബഹറിൻ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Tuesday, August 16, 2016 8:12 AM IST
മനാമ: ലാൽ കെയേഴ്സ് ബഹറിൻ എഴുപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം അസ്രി ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ അസ്രി ബീച്ചിൽ കേക്കു മുറിച്ചു ആഘോഷിക്കുകയും മധുര വിതരണം നടത്തുകയും ചെയ്തു.

പ്രസിഡന്റ് ജഗത് കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലാൽ കെയേഴ്സ് സെക്രട്ടറി എഫ്.എം. ഫൈസൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അസ്രി യൂണിറ്റ് കൺവീനേഴ്സ് അരുണ് നെയ്യാർ, വിപിൻ, ലാൽ കെയേഴ്സ് ബഹറിൻ ട്രഷറർ ഷൈജു, ജോ. സെക്രട്ടറി കിരീടം ഉണ്ണി, വൈസ് പ്രസിഡന്റ് പ്രജിൽ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ സുബിൻ, ഹരി, അരുൺ, രാജു, ബിബിൻ, സുമേഷ്, നവീൻ, അഭിലാഷ് എന്നിവർ ചടങ്ങിനു നേതൃത്വം നൽകി.