അഗസ്റ്റിൻ ഫ്രാൻസിസിന്റെ സംസ്കാരം ഓഗസ്റ്റ് 19ന്
Tuesday, August 16, 2016 8:12 AM IST
സൂറിച്ച്: കാസർഗോഡ് പരേതനായ കണ്ടത്തിൽ ഫ്രാൻസിസിന്റെയും മേരിയുടേയും മകൻ സൂറിച്ചിൽ നിര്യാതനായ അഗസ്റ്റിൻ ഫ്രാൻസിന്റെ (ബെന്നി – 49) സംസ്കാരം 19നു (വെള്ളി) വിയന്നയിലെ ഡ്യൂബ്ലിങ്ങർ സെമിത്തേരിയിൽ നടക്കും.

ഉച്ചയ്ക്കു വിയന്നയിലെ പത്തൊൻപതാമത്തെ ജില്ലയിലെ ഹാർട്ടേക്കർ സ്ട്രാസ് 65, ഡ്യൂബ്ലിങ്ങർ സെമിത്തേരിയിലാണു സംസ്കാര ശുശ്രൂഷകൾ.

ഭാര്യ: ലൌസി. മക്കൾ: സാം അഗസ്റ്റിൻ, ടോം അഗസ്റ്റിൻ.

സഹോദരങ്ങൾ: ബിൻസി ഫ്രാൻസിസ് (കേരളം), പരേതയായ ബീന ഫ്രാൻസിസ്.

തോമസ് (അപ്പച്ചൻ) കിണറ്റുകര, സെബാസ്റ്റ്യൻ (മനു) കിണറ്റുകര (വിയന്ന), ഫെയ്സൽ കാച്ചപ്പിള്ളി (സ്വിസ്), ജോയി ലിസമ്മ തെക്കെകരോട്ട് (ബേൺ) എന്നിവർ ബന്ധുക്കളാണ്.

വിവരങ്ങൾക്ക്: ഫെയ്സൽ കാച്ചിപ്പിള്ളി 0041 787 148 226, സെബാസ്റ്റ്യൻ കിണറ്റുകര 0043 664 5838 631.

<ആ>റിപ്പോർട്ട്: ഷിജി ചീരംവേലിൽ