സ്വിറ്റ്സർലൻഡിൽ ഫുട്ബോൾ ടൂർണമെന്റ് ഓഗസ്റ്റ് 28ന്
Tuesday, August 16, 2016 8:13 AM IST
സൂറിച്ച്: സ്വിസിലെ പ്രമുഖ മലയാളി സംഘടനയായ കേളിയുടെ സഹകരണത്തോടെ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28നു (ഞായർ) രാവിലെ എട്ടിനു ഗ്രൈഫൻ സേയിലെ മിഗ്രോസ് സ്പോർട്സ് പാർക്ക് ഓപ്പൺ ഗ്രൗണ്ടിലാണു മത്സരങ്ങൾ അരങ്ങേറുക.

ടൂർണമെന്റിൽ പ്രായ പരിധിയില്ലാതെ ആർക്കും പങ്കാളികളാകാം എന്നതാണു സവിശേഷത. രക്ഷകർത്താക്കളുടെ ടീമുകൾക്കും പങ്കെടുക്കാമെന്നു ഫ്രാൻസ് ചേന്നംപറമ്പിൽ പറഞ്ഞു. താല്പര്യമുള്ള രക്ഷകർത്താക്കൾ 078 8783750 എന്ന നമ്പരിൽ ബന്ധപ്പെടുക. വിജയികൾക്ക് കാഷ് പ്രൈസും ട്രോഫികളും സമ്മാനമായി ലഭിക്കും.

ടൂർണമെന്റ് നടക്കുന്ന ഗ്രൗണ്ടിൽ ഭക്ഷണശാലയും പ്രവർത്തിക്കും. ആതിഥേയ രാജ്യമായ സ്വിസിൽ നിന്നുമുള്ള വിവിധ ടീമുകൾക്കു പുറമെ വിദശത്തു നിന്നുമുള്ള ടീമുകളും ടൂർണമെന്റിൽ മാറ്റുരയ്ക്കും.

ഫുട്ബോൾ പ്രേമികളായ എല്ലാ മലയാളി സുഹൃത്തുക്കളുടെയും സഹായ സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: സ്വിസ് കേരള കപ്പ് ഫേസ് ബുക്ക് പേജ് സന്ദശിക്കുക

<ആ>റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ