ലണ്ടനിൽ ഇന്ത്യൻ വനിതകൾ ഫ്ളാഷ് മോബ് നടത്തി
Tuesday, August 16, 2016 8:16 AM IST
ലണ്ടൻ: ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഇന്ത്യൻ വനിതകളുടെ ഫ്ളാഷ് മോബ് ലണ്ടനിലെ ട്രാഫൽഗാർ സ്ക്വയറിൽ അരങ്ങേറി.

ഉത്തരേന്ത്യൻ വനിതയായ പൂനം ജോഷിയാണ് ഇതിനു നേതൃത്വം നൽകിയത്. സ്റ്റെപ് ടു സ്റ്റെപ് എന്ന ബോളിവുഡ് ഡാൻസ് അക്കാദമി നടത്തുന്ന സുമീത്ത് കൊറിയോഗ്രാഫി നിർവഹിച്ചു. മലയാളികൾക്ക് അഭിമാനമായി സട്ടനിൽ താമസിക്കുന്ന ടെൽമ മാത്യൂസ്, ക്രിസ്റ്റീന ഷിജു, ടോംസി രോഹൻ എന്നിവർ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തു.

കോട്ടയം വൈക്കം സ്വദേശിനിയാണു ടെൽമ. മാതൃരാജ്യം എഴുപതാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ മലയാളികൾക്കഭിമാനമായി യുകെയിലും മാതൃരാജ്യത്തിന്റെ യശസ് ഉയർത്തിയ ടെൽമയെ സട്ടൻ മലയാളി അസോസിയേഷൻ അഭിനന്ദിച്ചു.

<ആ>റിപ്പോർട്ട്: ജിജോ അരയത്ത്