ജർമൻ കനോയിങ് കോച്ച് കാർ അപകടത്തിൽ മരിച്ചു
Tuesday, August 16, 2016 8:17 AM IST
ബർലിൻ: ജർമനിയുടെ കനോ സ്ലാലം കോച്ച് സ്റ്റീഫൻ ഹെൻസ് കാർ അപകടത്തിൽ മരിച്ചു. റിയൊ ഒളിംപിക് പാർക്കിനു സമീപമാണ് സംഭവം.

2004ലെ ഒളിംപിക്സിൽ വെള്ളി മെഡൽ നേടിയിട്ടുള്ള താരംകൂടിയായിരുന്നു ഹെൻസ്. അദ്ദേഹം സഞ്ചരിച്ചിരുന്ന ടാക്സി ഒരു കോൺക്രീറ്റ് ബാരിയറിൽ ഇടിച്ചു തകർന്നാണ് അപകടം. ഒപ്പമുണ്ടായിരുന്ന ടീമംഗം പരിക്കുകളോടെ ആശുപത്രിയിലാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ