റവ.ഫാ. മാത്തുക്കുട്ടി വർഗീസിന് യാത്രയയപ്പ് നൽകി
Wednesday, August 17, 2016 12:43 AM IST
പ്ലാനോ: സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയിൽ നിന്നും ഡെൻവർ ഇടവകയിലേക്ക് സ്‌ഥലം മാറിപ്പോകുന്ന റവ.ഫാ. മാത്തുക്കുട്ടി വർഗീസിനു പ്ലാനോ സെന്റ് പോൾസ് ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നല്കി.

ഓഗസ്റ്റ് 14–നു ഞായറാഴ്ച വൈകിട്ട് ശൂനോയോ നോമ്പ് സമാപന ദിവസം ബഹു. അച്ചൻ വിശുദ്ധ കുർബാന അർപ്പിക്കുകയുണ്ടായി. തുടർന്ന് ഇടവകയുടെ വകയായി ഉപഹാരവും സമ്മാനവും വികാരി റവ.ഫാ. ബിനു മാത്യൂസ് നൽകി. ഡോ. ജോർജ് ശാമുവേൽ ബഹുമാനപ്പെട്ട അച്ചന്റെ സേവനത്തെ പ്രകീർത്തിച്ച് സംസാരിക്കുകയുണ്ടായി.

ഇടവക അംഗങ്ങളുടെ സ്നേഹത്തിനും സഹകരണത്തിനും അച്ചൻ തന്റെ മറുപടി പ്രസംഗത്തിൽ അറിയിക്കുകയുണ്ടായി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം