ഇന്ത്യൻ സ്വാതന്ത്ര്യദിനം കൾച്ചറൽ അസോസിയേഷന്റേയും, ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെയും നേതൃത്വത്തിൽ ആചരിച്ചു
Wednesday, August 17, 2016 12:44 AM IST
ന്യൂയോർക്ക്: ഇന്ത്യയുടെ എഴുപതാമതു സ്വാതന്ത്ര്യദിനം വെസ്റ്റ്ചെസ്റ്ററിൽ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെയും ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപിയുടെയും പേരിൽ ശിവദാസൻ നായരുടെ നേതൃത്വത്തിൽ ആഘോഷപൂർവ്വം കൊണ്ടാടി..

വൈറ്റ് പ്ലെയിൻസ് സിറ്റി മേയറിന്റെ ആതിഥേയത്വത്തിൽ ഓഗസ്റ്റ് 15 നു ഇന്ത്യയുടെ എഴുതപതാമത് സ്വാതന്ത്ര്യദിനം ഇന്ത്യയുടെ പതാക ഉയർത്തി വൈറ്റ് പ്ലെയിൻസ് മേയറിന്റെയും വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് ഓഫീസിന്റെയും സജീവ സാന്നിധ്യത്തിൽ കൊണ്ടാടി. പ്രസ്തുത ചടങ്ങിൽ ഇന്ത്യൻ വംശജരായ വൻജനാവലി പങ്കെടുത്തു. ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി ന്യൂയോർക്ക് കൺവീനറും ഇന്ത്യൻ അമേരിക്കൻ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രെസിഡന്റുമായ ശ്രീ ശിവദാസൻ നായർ ചടങ്ങിൽ പങ്കെടുത്ത വിശിഷ്‌ടാതിഥികൾക്കും അതിഥികൾക്കും സ്വാഗതമേകി.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ17മുമ6.ഷുഴ മഹശഴി=ഹലളേ>

തുടർന്നു വൈറ്റ് പ്ലെയിൻസ് മേയർ ഓഫീസിനെ പ്രതിനിധീകരിച്ചു കാരൻ പാസ്ക്വലെ, വെസ്റ്റ് ചെസ്റ്റർ കൗണ്ടി എക്സിക്യൂട്ടീവ് നെ പ്രതിനിധീകരിച്ചു ഡെപ്യൂട്ടി എക്സിക്യൂട്ടീവ് കെവിൻ പ്ലങ്കെറ്റ്, യോങ്കേഴ്സ് കോൺഗ്രസ് വുമൺ ഷെല്ലി മേയർ, വൈറ്റ് പ്ലെയിൻസ് യൂത്ത് ബ്യൂറോ എക്സിക്യൂട്ടീവ് ഡയറക്ടർ ഫ്രാങ്ക് വില്യംസ്, പാർക്ക് ആൻഡ് റീക്രീഷൻ ഡയറക്ടർ വൈൻ ബാസ്സ് എന്നിവരെ കൂടാതെ പ്രമുഖ ഇന്ത്യൻ കമ്മ്യൂണിറ്റി ലീഡേഴ്സ് പങ്കെടുത്തു ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി. ഡോ ഭാവന പാഹ്വാ നന്ദി പറഞ്ഞു. ലീന ഗോർ എം സിയായി. മധുകർ ലാലിന്റെ നേതൃത്വത്തിൽ ഇൻസ്ട്രുമെന്റൽ മ്യൂസിക്കും ലീന ഗോറും സംഘവും ദേശീയഗാനവും ഗാർഗി ബക്ഷിയും സംഘവും വന്ദേമാതരവും ആലപിച്ചു. മുംബൈ സ്പൈസസ് നിന്ന് പോൾ ബ്ലിസ് ലഘു ഭക്ഷണം വിതരണം ചെയ്തു മാതൃകയായി.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ17മുമ7.ഷുഴ മഹശഴി=ഹലളേ>