മനാമ കേന്ദ്ര മദ്രസയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Wednesday, August 17, 2016 6:07 AM IST
മനാമ: സ്വാതന്ത്ര്യ ദിനത്തോടനബന്ധിച്ച് സമസ്ത കേരള സുന്നീ ജമാഅത്ത് വിവിധ മദ്രസകൾ കേന്ദ്രീകരിച്ച് ആഘോഷങ്ങൾ സംഘടിപ്പിച്ചു.

മനാമ കേന്ദ്ര മദ്രസയിൽ നടന്ന പരിപാടിയിൽ വി.കെ. കുഞ്ഞിമുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഉമറുൽ ഫാറൂഖ് ഹുദവി പ്രതിജ്‌ഞാവാചകം ചൊല്ലികൊടുത്തു. ഖാസിം മുസ്ലിയാർ ആയഞ്ചേരി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹാഫിൾ ശറഫുദ്ദീൻ മൗലവി, ഇബ്രാഹിം ദാരിമി, അബ്ദുറഹ്മാൻ മുസ്ലിയാർ കാസർഗോഡ്, മിർഫാദ് മൗലവി, ശിഹാബ് മുസ്ലിയാർ കോട്ടയ്ക്കൽ, അബ്ദുൽ മജീദ് ചോലക്കോട്, നവാസ് കൊല്ലം, മുഹമ്മദ് മോനു, യാസിർ അറഫാത്ത് തുടങ്ങിയവർ സംബന്ധിച്ചു.