ന്യൂയോർക്കിൽ സംയുക്‌ത ഓർത്തഡോക്സ് കൺവൻഷൻ
Wednesday, August 17, 2016 6:07 AM IST
ന്യൂയോർക്ക്: ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് ഏരിയായിലെ ഇന്ത്യൻ ഓർത്തഡോക്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കൺവൻഷന്റെ ഉദ്ഘാടനം സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ നിർവഹിക്കും. ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് ചടങ്ങിൽ സന്നിഹിതനായിരിക്കും.

ഓഗസ്റ്റ് 26, 27, 28 ദിവസങ്ങളിൽ ഫ്ളോറൽ പാർക്കിലെ ഔവർ ലേഡി ഓഫ് ദ സ്നോസ് റോമൻ കാത്തലിക് പളളിയിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ഛഡഞ ഘഅഉഥ ഛഎ ഠഒഋ ടചഛണട ഞഇ ഇഒഡഞഇഒ, 25815 80 വേ അഢഋ, എഹീൃമഹ ജമൃസ, ചഥ11004) ആണു കൺവൻഷൻ. മലങ്കര ഓർത്തഡോക്സ് സഭയുടെ മിനിസ്ട്രി ഓഫ് ഹ്യൂമൻ എംപവർമെന്റ് ഡെപ്യൂട്ടി സെക്രട്ടറിയും ഡയറക്ടറുമായ ഫാ. പി.എ. ഫിലിപ്പ് ആണ് കൺവൻഷൻ പ്രാസംഗികൻ.

ആദ്യദിനമായ വെള്ളി വൈകുന്നേരം 6.30നു സന്ധ്യാനമസ്കാരത്തെ തുടർന്നു 6.45 മുതൽ 7.30 വരെ ഗാനശുശ്രൂഷയും തുടർന്നു ഉദ്ഘാടന കർമവും നടക്കും. പിന്നീട് സുവിശേഷ പ്രസംഗം. ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6.30 ന് സന്ധ്യാനമസ്കാരത്തോടെ ആരംഭിച്ച് ഏഴു മുതൽ 8.45 വരെ സുവിശേഷ പ്രസംഗം നടക്കും. എല്ലാ ദിവസങ്ങളിലും സ്തോത്രകാഴ്ച ഉണ്ടായിരിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: റവ. പൗലൂസ് ആദായി കോർ എപ്പിസ്കോപ്പാ (പ്രസിഡന്റ്) 917 757 6028, തോമസ് വർഗീസ് (സെക്രട്ടറി) 917 731 7493, ജോൺ താമരവേലിൽ (ട്രഷറർ) 917 533 3566.

<ആ>റിപ്പോർട്ട്: ജോർജ് തുമ്പയിൽ