ലോസ് ആഞ്ചലസിലെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 17ന്
Wednesday, August 17, 2016 6:08 AM IST
ലോസ് ആഞ്ചലസ്: കലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) ശ്രീനാരായണ ഗുരു ജയന്തിയും ഓണവും സംയുക്‌തമായി ആഘോഷിക്കുന്നു.

സെപ്റ്റംബർ 17നു (ശനി) ട്ടസ്റ്റിനിൽ ഉള്ള ചിന്മയ മിഷൻ സെന്ററിൽ ഉച്ച മുതൽ വൈകുന്നേരം ഏഴു വരെ നീണ്ടുനില്ക്കുന്നതാണ് ഈ വർഷത്തെ ആഘോഷ പരിപാടികൾ.

വിഭവ സമൃദ്ധമായ ഓണസദ്യക്കുശേഷം നിരവധി സാംസ്കാരിക പരിപാടികളും അരങ്ങേറും. തിരുവാതിര, കൈകൊട്ടിക്കളി, പുലികളി,ഓണപ്പാട്ടുകൾ, നൃത്തനൃത്യങ്ങൾ, സ്കിറ്റ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

പരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർക്ക് ഓഗസ്റ്റ് 25 മുതൽ ഓൺലൈനിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓണഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വൻ വിജയമാക്കാൻ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഭാരവാഹികളായ രമ നായർ, വിനോദ് ബാഹുലേയൻ, രവി വെള്ളതിരി, സുരേഷ് എഞ്ചൂർ എന്നിവർ അഭ്യർഥിച്ചു. പാർക്കിംഗ് സൗകര്യം ലഭ്യമാണ്.

വിവരങ്ങൾക്കും രജിസ്ട്രേഷനും <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ംംം.ീവാരമഹശളീൃിശമ.ീൃഴ സന്ദർശിക്കുക.

<ആ>റിപ്പോർട്ട്: സന്ധ്യ പ്രസാദ്