തുൾസി ഹബാർഡിന് ഉജ്വല വിജയം
Wednesday, August 17, 2016 6:12 AM IST
ഹവായ്: അമേരിക്കൻ കോൺഗ്രസിലെ പ്രഥമ ഹിന്ദു പ്രതിനിധി തുൾസി ഹബാർഡിന് ഡെമോക്രാറ്റിക് പ്രൈമറിയിൽ ഉജ്വല വിജയം.

ഓഗസ്റ്റ് 13നു നടന്ന ഹവായ് സെക്കൻഡ് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിച്ച തുൾസി, പോൾ ചെയ്ത വോട്ടുകളിൽ 84.5 ശതമാനം (80,020) നേടിയപ്പോൾ എതിരാളി ഷൈ ചാൻ ഹോഡ്ജസിന് 15.5 ശതമാനം (14,643) വോട്ടുകൾ നേടുവാനേ കഴിഞ്ഞുള്ളൂ.

മൂന്നാം തവണയാണ് തുൾസി കോൺഗ്രസിലേക്കു മത്സരിക്കുന്നത്. നവംബറിൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഏയ്ഞ്ചല ഔലനിയെയാണു നേരിടേണ്ടത്.

ഹിന്ദു ഉത്സവമായ ദീപാവലിയുടെ സ്മരണാർഥം യുഎസ് പോസ്റ്റൽ സ്റ്റാമ്പ് വേണമെന്ന് ആവശ്യം ഉന്നയിക്കുകയും നേടിയെടുക്കുകയും ചെയ്തതിൽ തുൾസിയുടെ നേതൃത്വം പ്രത്യേകം പ്രശംസിക്കപ്പെട്ടിരുന്നു.

ഇന്ത്യൻ സമൂഹവുമായി ഉറ്റ സുഹൃദ്ബന്ധം സ്‌ഥാപിച്ചിട്ടുളള തുൾസിക്ക് ഉജ്‌ജ്വല പിന്തുണയാണ് ഇന്ത്യൻ അമേരിക്കൻസിൽനിന്നു ലഭിച്ചത്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ