പാട്രിക് മിഷൻ പ്രോജക്ടിനു തറക്കല്ലിട്ടു
Wednesday, August 17, 2016 6:15 AM IST
ഒക്ലഹോമ: പാട്രിക് മരുതമൂട്ടിലിന്റെ സ്മരണയ്ക്കായി പണികഴിപ്പിക്കുന്ന ലൈബ്രറിയുടേയും ഡോർമെട്രിയുടേയും ശിലാസ്‌ഥാപനം ഭദ്രാസനാധിപൻ ഡോ. ഐസക് മാർ ഫിലക്സിനോസ് നിർവഹിച്ചു.

ഓഗസ്റ്റ് 13നു രാവിലെ ഒക്ലഹോമ ബ്രോക്കൻ ബേയിലുള്ള മക്ഗി ചാപ്പലിൽ നടന്ന ചടങ്ങിൽ പാട്രിക്കിന്റെ സുഹൃത്തുക്കളും സഭാവിശ്വാസികളുമായി നൂറോളം പേർ പങ്കെടുത്തു.

നോർത്ത് അമേരിക്കൻ മാർത്തോമ ഭദ്രാസനത്തിന്റെ സൗത്ത് വെസ്റ്റ് റീജണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ പാട്രിക് മിഷൻ പ്രോജക്ടിന്റെ ഭാഗമായി പണികഴിപ്പിക്കുന്ന കെട്ടിടങ്ങളുടെ നിർമാണത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്.

റവ. ഷൈജു പി. ജോണിന്റെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ ഡോ. ഐസക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിച്ചു സംസാരിച്ചു. ബിഷപ് റാൻസി ജേക്കബ് അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്നു നടന്ന പ്രാർഥനക്ക് റവ. തോമസ് കുര്യൻ നേതൃത്വം നൽകി. റവ. സജി പി.സി., റവ. മാത്യു ശാമുവൽ, റവ. ഷൈജു പി. ജോൺ, റവ. തോമസ് കുര്യൻ, ഭദ്രാസന ട്രഷറർ ഫിലിപ്പ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു. ഫിലിപ്പ് തോമസ്, ഭദ്രാസന കൗൺസിൽ അംഗം സഖറിയ മാത്യു എന്നിവർ പ്രസംഗിച്ചു.

<ആ>റിപ്പോർട്ട്: ബെന്നി പരിമണം
<ശാഴ െൃര=/ിൃശ/2016മൗഴൗെേ17ുശരിശസസ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>