പൊന്നോണം–2016 ക്രിക്കറ്റ്, ഫുട്ബോൾ ടൂർണമെന്റ് വിജയികൾ
Wednesday, August 17, 2016 7:49 AM IST
ബംഗളൂരു: ഹെബ്ബഗോഡി ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് എസ്എഫ്എസ് സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ക്രിക്കറ്റ്, ഫുട്ബോൾ, വടംവലി ടൂർണമെന്റുകളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

വടംവലിയിൽ ജയ് ഫാബ്രിക്കേറ്റേഴ്സ് ഒന്നാം സമ്മാനവും ചന്താപുര എഫ്സി രണ്ടാം സമ്മാനവും കരസ്‌ഥമാക്കിയപ്പോൾ ഫുട്ബോൾ മത്സരത്തിൽ ചന്താപുര എഫ്സി ഒന്നാമതും നെയ്മർ ഫാൻസ് രണ്ടാമതുമെത്തി.

ക്രിക്കറ്റിലും ചന്താപുര എഫ്സി ഒന്നാം സമ്മാനത്തിന് അർഹരായി. ദേവിക എൻജിനിയേഴ്സിനാണ് രണ്ടാം സമ്മാനം. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡുകളും സമ്മാനിച്ചു.