വിജയനഗർ മേരി മാതാ ദേവാലയത്തിൽ തിരുനാൾ
Wednesday, August 17, 2016 7:49 AM IST
ബംഗളൂരു: വിജയനഗർ മേരിമാതാ ഇടവകയിൽ പരി. കന്യകാമറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും സംയുക്‌ത തിരുനാളിനു തുടക്കമായി. ഓഗസ്റ്റ് 12നു വൈകുന്നേരം ആറിന് വികാരി ഫാ. ജോബി വാക്കാട്ടിൽപുത്തൻപുരയിൽ സിഎംഎഫ് തിരുനാൾ കൊടിയേറ്റി. തുടർന്ന് നടന്ന തിരുക്കർമങ്ങൾക്ക് ഫാ. ജോയ്സ് ഉറുമ്പുംകുഴിയിൽ സിഎംഎഫ് മുഖ്യകാർമികത്വം വഹിച്ചു.

പ്രധാന തിരുനാൾ ദിവസമായ ഇന്ന് രാവിലെ ഒമ്പതിന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ രൂപതാ പ്രൊക്യുറേറ്റർ ഫാ. പോൾ പയ്യപ്പിള്ളി മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നല്കും. തുടർന്ന് 11ന് ലദീഞ്ഞ്, മാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്‌തിനിർഭരമായ പ്രദക്ഷിണം, ആശീർവാദം എന്നിവയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. പ്രത്യേക വഴിപാടായ മാതാവിന്റെ പുഷ്പമുടി സമർപ്പണത്തിനും ഇന്ന് അവസരമുണ്ടായിരിക്കും.

നാളെ രാവിലെ 8.30 ന് ആഘോഷമായ ദിവ്യബലി. ഓഗസ്റ്റ് 16 ന് രാവിലെ 6.30 നു ദിവ്യബലി, ഇടവകയിലെ മരിച്ചവർക്കു വേണ്ടിയുള്ള തിരുക്കർമങ്ങൾ എന്നിവയുമുണ്ടായിരിക്കും.