റിന്യൂവൽ റിട്രീറ്റ് സെന്ററിൽ മരിയൻ കൺവൻഷൻ
Wednesday, August 17, 2016 7:50 AM IST
ബംഗളൂരു: റിന്യൂവൽ റിട്രീറ്റ് സെന്ററിൽ മരിയൻ കൺവൻഷനു തുടക്കമായി. സിഎസ്ടി സഭയുടെ അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ ഫാ. ആന്റണി കണ്ണമ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. സെന്റ് ജോസഫ്സ് പ്രോവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. സജി മാത്യു കണയങ്കൽ, വിദ്യാഭവൻ സുപ്പീരിയർ ഫാ. ജെയിംസ് മുണ്ടയ്ക്കൽ, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

ഇന്നത്തെ ശുശ്രൂഷകൾക്ക് ഫാ. ജോസഫ് പാംപ്ലാനി, പിന്നണി ഗായിക മിൻമിനി എന്നിവർ നേതൃത്വം നൽകും. ഇന്നും നാളെയും രാവിലെ ഒമ്പതു മുതൽ വൈകുന്നേരം ആറുവരെയുമാണ് കൺവൻഷൻ നടക്കുന്നത്.

കൺവൻഷൻ ദിനങ്ങളിൽ എല്ലാ ദിവസവും ഭക്‌തിസാന്ദ്രമായ ജപമാല, ഗാനശുശ്രൂഷ, അഭിഷേകമാർന്ന സ്തുതി ആരാധന, കുടുംബങ്ങളുടെ വിശുദ്ധീകരണത്തിനായുള്ള പ്രത്യേക പ്രാർഥന, വിദ്യാർഥികൾക്കും യുവതീയുവാക്കൾക്കും സമർപ്പിതർക്കും വേണ്ടിയുള്ള പ്രത്യേകശുശ്രൂഷകൾ, രോഗശാന്തി ശുശ്രൂഷ, ബന്ധന വിമോചന ശുശ്രൂഷ, കുമ്പസാരം മുതലായ ശുശ്രൂഷകൾ നടക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് 8123506867, 08026683988 എന്നീ നമ്പരുകളിൽ ബന്ധപ്പെടുകയോ ംംം.ൃൃരയമിഴമഹീൃല.ശി എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.