കലയുടെ ഓണാഘോഷവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും സെപ്റ്റംബർ മൂന്നിന്
Wednesday, August 17, 2016 8:04 AM IST
ഫിലഡൽഫിയ: ഡെലവെയർവാലിയിലെ മലയാളികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ കല (മലയാളി അസോസിയേഷൻ ഓഫ് ഡെലവെയർവാലി) യുടെ ഓണാഘോഷവും എഴുപതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനവും സംയുക്‌തമായി സെപ്റ്റംബർ മൂന്നിനു (ശനി) ആഘോഷിക്കുന്നു.

ആഘോഷപരിപാടികൾ ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് 12ന് ആരംഭിക്കും.

രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന പരിപാടികളിൽ വിഭവസമൃദ്ധമായ ഓണസദ്യ, വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

വിലാസം: <ളീിേ ളമരല=്ലൃറമിമ ശ്വെല=2>1009 ഡിൃൗവ അ്ല, ജവശഹമറലഹുവശമ, ജഅ 19111.

വിവരങ്ങൾക്ക്: സണ്ണി ഏബ്രഹാം (പ്രസിഡന്റ്) 484 716 1636, രേഖാ ഫിലിപ്പ് (സെക്രട്ടറി) 267 519 7118, ജോജോ കോട്ടൂർ (ട്രഷറർ) 610 308 9829, അലക്സ് ജോൺ (ചെയർ, ഓണം കമ്മിറ്റി) 215 715 8114.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം