സംസ്കൃതി പ്രഭാഷണ പരമ്പര: ഇരുപതാം അധ്യായം ഓഗസ്റ്റ് 19ന്
Thursday, August 18, 2016 7:00 AM IST
ദോഹ: സംസ്കൃതി നടത്തി വരുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപതാം അധ്യായം ഓഗസ്റ്റ് 19നു (വെള്ളി) വൈകുന്നേരം ആറിനു ഐസിസി അശോക ഹാളിൽ നടക്കും.

‘പ്രവാസം: ചരിത്രവും വർത്തമാനവും’ എന്ന വിഷയത്തിൽ പ്രമുഖ സാമൂഹിക പ്രവർത്തകനും മുൻ എംഎൽഎയും കേരള പ്രവാസി സംഘം സംസ്‌ഥാന പ്രസിഡന്റുമായ പി.ടി. കുഞ്ഞുമുഹമ്മദ് പ്രഭാഷണം നടത്തും.

ഡോ. സുകുമാർ അഴീക്കോട്, ഡോ. കെ.എൻ. പണിക്കർ, ഡോ. ബി. ഇഖ്ബാൽ, ഡോ. നൈനാൻ കോശി, വൈശാഖൻ, ഡോ. സെബാസ്റ്റ്യൻ പോൾ, ഡോ. കെ.ടി. ജലീൽ, പി.കെ. പോക്കർ, കെ.ഇ.എൻ, പ്രഫ. എം.എൻ വിജയൻ, കടമ്മനിട്ട തുടങ്ങി വിവിധ മേഖലകളിലുള്ളവർ പങ്കെടുത്തിട്ടുള്ള സംസ്കൃതി പ്രഭാഷണ പരമ്പര ജിസിസി രാജ്യങ്ങളിലാകമാനം അറിയപ്പെടുന്ന ഒന്നാണ്.