ക്വീൻസിലെ ഹിൽസൈഡ് അവന്യൂ ത്രിവർണങ്ങളിൽ മുങ്ങിയ പരേഡ്
Thursday, August 18, 2016 7:01 AM IST
ന്യൂയോർക്ക്: അമേരിക്കയിലെത്തുന്ന ഇന്ത്യാക്കാരിൽ മഹാഭൂരിപക്ഷവും ആദ്യം കാലെടുത്തുവയ്ക്കുന്നത് ക്വീൻസിലേക്കാണ്. ഇവിടെനിന്നാണ് അമേരിക്കയൊട്ടാകെയുള്ള പ്രയാണം. അതിനാൽ ഇന്ത്യക്കാരുടെ മനസിൽ ക്വീൻസിനു പ്രത്യേക സ്‌ഥാനം. അതിനു പുറമെ ലോകമെങ്ങുനിന്നുമുള്ള കുടിയേറ്റക്കാർ താമസിക്കുന്ന ഏക സ്‌ഥലം എന്ന ബഹുമതിയും ന്യൂയോർക്ക് നഗരത്തിന്റെ അഞ്ചു ബോറോകളിലൊന്നായ ക്വീൻസിനു സ്വന്തം.

ഇന്ത്യൻ സമൂഹത്തിനു വലിയ പ്രാതിനിധ്യമുള്ള ക്വീൻസിൽ ആദ്യമായി സംഘടിപ്പിച്ച വർണാഭമായ പരേഡ് ഹിൽസൈഡ് അവന്യൂവിലെ 268–ാം സ്ട്രീറ്റ് മുതൽ 235–ാം സ്ട്രീറ്റ് വരെ നിറഞ്ഞൊഴുകിയപ്പോൾ പരേഡുകളുടെ ചരിത്രത്തിൽ പുതിയ അധ്യായം.

ജാക്സൺ ഹൈറ്റ്സിൽ മുമ്പ് സ്വാതന്ത്ര്യദിന പരിപാടിക്കുനേതൃത്വം കൊടുത്തിരുന്ന വ്യാപാരി സുഭാഷ് കപാഡിയ ആണ് മർച്ചന്റ്സ് അസോസിയേഷനിൽ പരേഡിന്റെ ആശയം കൊണ്ടുവന്നത്. എല്ലാവരും അത് അംഗീകരിച്ചു. മലയാളി സമൂഹം പരേഡിനു കൂട്ടമായി അണിരക്കുകയും ചെയ്തു. കോൺഗ്രസിലേക്ക് മത്സരിക്കുന്ന ടോം സുവോസി, കോൺഗ്രസ് വുമൺ ഗ്രേസ് മെംഗ്, സിറ്റി കൗൺസിൽ അംഗം ബാരി ഗ്രോഡൻചെക്, വിവിധ സ്‌ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്‌ഥാനാർത്ഥികൾ തുടങ്ങിയവരും പരേഡിനെത്തി. ഇന്ത്യൻ സമൂഹവുമായുള്ള ഉറച്ച ബന്ധം ഗ്രേസ് മെംഗും സുവോസിയും എടുത്തുകാട്ടി. ഡൊണാൾഡ് ട്രംപിനെ അനുകൂലിക്കുന്നവർ ക്വീൻസ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ബാനറിൽ മാർച്ചു ചെയ്തു.

ബോളിവുഡ് നടൻ മനീഷ് പോൾ, നടി മദാലസ ശർമ എന്നിവരായിരുന്നു ആകർഷണ കേന്ദ്രങ്ങൾ. ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ടുമെന്റിൽ പുതുതായി രൂപംകൊണ്ട ഇന്ത്യൻ ഓഫീസേഴ്സ് അസോസിയേഷനെ പ്രതിനിധീകരിച്ച് യൂണീഫോമണിഞ്ഞ ഓഫീസർമാർ മുൻ നിരയിൽ മാർച്ച് ചെയ്തത് പരേഡിനു ഔദ്യോഗിക പരിവേഷം നൽകി. ക്രിപാൽ സിംഗ് (ചെയർമാൻ) സുഭാഷ് കപാഡിയ (പ്രസിഡന്റ്) വി.എം. ചാക്കോ (ബോർഡ് ഓഫ് ഡയറക്ടർ) കോശി ഉമ്മൻ (വൈസ് പ്രസിഡന്റ്) ഹേമന്ത് ഷാ (സെക്രട്ടറി) മാത്യു തോമസ് (ജോ. സെക്രട്ടറി) കിരിത് പഞ്ചമിയാ (ട്രഷറർ), ജോസഫ് വി. തോമസ് (ജോ. ട്രഷറർ) രജനീകാന്ത് താക്കർ, സഞ്ചയ് അഗസ്റ്റിൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവർ ഭാരവാഹികളായ മർച്ചന്റ്സ് അസോസിയേഷനാണു പരിപാടികൾക്കു ചുക്കാൻ പിടിച്ചത്.

ട്രസ്റ്റി ബോർഡ് ചെയർ പോൾ കറുകപ്പള്ളിൽ, വനിതാ ഫോറം നേതാവ് ലീല മാരേട്ട്, ജോസ് കാനാട്ട്, അലക്സ് തോമസ്, ജസി കാനാട്ട് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഫൊക്കാനയും ജനറൽ സെക്രട്ടറി ജിബി തോമസ്, യോഹന്നാൻ ശങ്കരത്തിൽ, തോമസ് റ്റി. ഉമ്മൻ, ക്യാപ്റ്റൻ രാജു ഫിലിപ്പ്, ഡോ. ജേക്കബ് തോമസ്, ഷാജി മാത്യു, എ.വി. വർഗീസ്, സാബു സ്കറിയ, ഷിനു ജോസഫ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഫോമയും പരേഡിൽ സജീവമായി പങ്കെടുത്തു. വലിയ സംഘമായി എത്തിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു സംഘടനയാണ്. ഉഷാ ജോർജ്, റേച്ചൽ ഡേവിഡ്, ശോശാമ്മ ആൻഡ്രൂസ്, ലിജോ ജോസ്, മേരി ഫിലിപ്പ്, പ്രീത പോൾ തുടങ്ങിയവർ നേതൃത്വം നൽകി.

കേരള സെന്റർ, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, മഹിമ, കേരള കൾചറൽ സെന്റർ, വിവിധ ക്രൈസ്തവ ദേവാലയങ്ങളുടെ സംഘടനകളും മലയാളികളെ പ്രതിനിധീകരിച്ചപ്പോൾ ജയിൻ സെന്റർ, ഉമിയാജി സെന്റർ തുടങ്ങി ഒട്ടേറെ സ്‌ഥാപനങ്ങൾ, മറ്റു സ്റ്റേറ്റുകളിൽ നിന്നുള്ളവരും പ്രതിനിധീകരിച്ചു.

തോമസ് റ്റി. ഉമ്മൻ, ഷെറി ദത്ത, ഉജാല ഷാ പരേഡിന്റെയും സാംസ്കാരിക സമ്മേളനത്തിന്റെയും എംസിമാരായിരുന്നു. ജോർജ് പറമ്പിൽ, സാബു ലൂക്കോസ്, വർഗീസ് കളത്തിൽ, ജോർജ് ഏബ്രഹാം, റവ. ആദായി കോർഎപ്പിസ്കോപ്പ, റവ. യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്കോപ്പ, പാസ്റ്റർമാരായ ബാബു തോമസ്, വിത്സൻ ജോസ്, ഡോ. ഇട്ടി ഏബ്രഹാം എന്നിവരും സജി തോമസ്, സജി താമരവേലിൽ, ചാക്കോ കോയിക്കലേത്ത്, പോൾ പനക്കൽ, വർഗീസ് ചുങ്കത്തിൽ, ജോർജ് മാറച്ചേരിൽ, ബിഞ്ചു ജോൺ, ഷിബു ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. എൽസി യോഹന്നാൻ ശങ്കരത്തിൽ, ചാക്കോ കോയിക്കലേത്ത്, ഡോ. നന്ദകുമാർ ചാണയിൽ, തമ്പി തലപ്പള്ളിൽ, സജി എബ്രഹാം, യു.എ. നസീർ, സിബി ഡെവിഡ്, സുനിൽ ട്രൈസ്റ്റാർ, ജോർജ് ജോസഫ്, ജേസൺ ജോസഫ്, ആഷാ മാമ്പിള്ളി, രാജൻ വർഗീസ്, വിവിധ മാധ്യമ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

പൗലോസ് പെരുമറ്റം തയാറാക്കിയ മാവേലി ഫ്ളോട്ട് ഏറെ ശ്രദ്ധ ആകർഷിച്ചു. പടവൻ പാർക്കിൽ പരേഡ് എത്തിയതോടെ പൊതു സമ്മേളനവും തുടർന്നു കലാപരിപാടികളും അരങ്ങേറി. ന്യൂയോർക്ക് മലയാളി സ്പോർട്ട്സ് ക്ലബ്ബ് ചെണ്ടമേളം അവതരിപ്പിച്ചു. ന്യൂയോർക്ക് ചെണ്ടാ ബോയ്സിന്റെ ചെണ്ടമേളവും നിരവധി പ്രവാസി സംഘടനകളോടൊപ്പം മലയാളികൾ അവതരിപ്പിച്ച കലാപരിപാടികളും പരേഡിലെ കേരളീയ സാന്നിധ്യം വിളിച്ചോതുന്നതായിരുന്നു.