അയർലൻഡ് മലയാളികൾക്ക് അഭിമാനമായി ജിതിൻ ജെയിംസും ജെറിൽ ജോസും
Thursday, August 18, 2016 7:03 AM IST
ഡബ്ലിൻ: ലിവിംഗ് സെർട്ട് പരീക്ഷയിൽ 590 പോയിന്റുമായി സ്വോർഡ്സിൽനിന്നുള്ള ജിതിൻ ജെയിംസും 565 പോയിന്റുമായി പാമേഴ്സ് ടൗണിൽ നിന്നുള്ള ജെറിൽ മാത്യു ജോസും അയർലൻഡ് മലയാളികൾക്ക് അഭിമാനമായി.

സ്വോർഡ്സ് കൊളസ്റ്റേ കോളിം കോളജിലെ വിദ്യാർഥിയായിരുന്ന ജിതിൻ യുസിഡി കോളജിൽ എൻജിനിയറിംഗിൽ ഉപരിപഠനത്തിനു തയാറെടുക്കുന്നു. പാലാ പ്രവിത്താനം ഇലവനാട് ജെയിംസിന്റെയും താരാവിൻ ഡ്രോപ് സ്റ്റാഫ് നഴ്സ് മേരിക്കുട്ടിയുടെയും മകനാണ്.

ഡ്രിമ്നാ കാസിൽ സ്കൂളിലെ വിദ്യാർഥിയായിരുന്നു ജെറിൽ മാത്യു ജോസ്, ഡബ്ലിൻ യുസിഡി കോളജിൽ സയൻസ് വിഭാഗത്തിൽ ഉപരിപഠനത്തിനു തയാറെടുക്കുന്നു. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ആനിക്കാട് കോലംകുഴിയിൽ ജോസിന്റെയും മേരിയുടെയും പുത്രനാണ്.

<ആ>റിപ്പോർട്ട്: രാജു കുന്നക്കാട്ട്