ബ്രേ തിരുവോണം സെപ്റ്റംബർ 10ന്
Thursday, August 18, 2016 7:04 AM IST
വിക്ലോ: അയർലൻഡിലെ ബ്രേ മലയാളി കൂട്ടായ്മയുടെ ഈ വർഷത്തെ തിരുവോണാഘോഷം സെപ്റ്റംബർ 10നു (ശനി) രാവിലെ ഒമ്പതു മുതൽ ബ്രേയിലെ വോൾഫ് ടോൺ യൂത്ത് ക്ലബ്ബിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ണീഹളല ഠീില ഥീൗവേ ഇഹൗയ, ഢല്മ്യ ഞീമറ, ആൃമ്യ. ഇീ. ണശരസഹീം) ആഘോഷിക്കുന്നു.

ഡബ്ലിൻ കൗണ്ടിയുടെ തെക്ക് ചെറിവുഡ് മുതൽ അയർലൻഡിന്റെ പൂന്തോട്ടം എന്നറിയപ്പെടുന്ന വിക്ലോ കൗണ്ടിയുടെ വിവിധ പ്രദേശങ്ങളിൽ കഴിയുന്ന മലയാളി കുടുംബങ്ങൾ ജാതിമതഭേദമെന്യേ ഒന്നുചേരുന്ന ഒരു സംഗമവേദിയായിരിക്കും ബ്രേയിലെ തിരുവോണാഘോഷം.

തിരുവാതിരകളിയോടെ ആരംഭിക്കുന്ന പരിപാടികളിൽ വിവിധയിനം കലാ, കായികമത്സരങ്ങളും കൈകൊട്ടിക്കളി, കോലുകളി, വഞ്ചിപ്പാട്ട്, നേരിന്റെ നേരായ നാടൻ പാട്ട്, വടംവലി, തിരുവോണസദ്യ എന്നിവയും ആഘോഷങ്ങളുടെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: സെബി പാലാട്ടി 087 418 3399, ഷൈജോ വർഗീസ് 087 759 6378, കിസാൻ തോമസ് 087 628 8906.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ