മൈസൂരുവിൽ ഇനി സ്‌ഥിരം ബോംബ് സ്ക്വാഡ്
Thursday, August 18, 2016 7:09 AM IST
മൈസൂരു: കോടതിയിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മൈസൂരുവിൽ സ്‌ഥിരമായി ബോംബ് സ്ക്വാഡിനെ നിയമിക്കുന്നു. മറ്റു സ്‌ഥലങ്ങളുടെ കൂടി സുരക്ഷ കണക്കിലെടുത്താണ് ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടി. ഇക്കാര്യം ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണർ സംസ്‌ഥാന സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് അനുകൂല നിലപാടാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

പ്രതിരോധ ഭക്ഷ്യഗവേഷണകേന്ദ്രം, ഇൻഫോസിസ്, ആർബിഐ കറൻസി പ്രസ്, കേന്ദ്ര ഭക്ഷ്യ ഗവേഷണ കേന്ദ്രം, മൈസൂരു കൊട്ടാരം, ചാമുണ്ഡേശ്വരി ക്ഷേത്രം, മൃഗശാല, കൃഷ്ണരാജസാഗർ അണക്കെട്ട് തുടങ്ങിയ തന്ത്രപ്രധാന സ്‌ഥലങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് ബോംബ് സ്ക്വാഡിനെ നിയമിക്കുന്നത്.