ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു
Thursday, August 18, 2016 7:10 AM IST
ബംഗളൂരു: ബംഗളുരു മലയാളി ഫ്രണ്ട്സ് അസോസിയേഷന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് വിവേക്നഗറിലുള്ള ഇൻഫന്റ് ജീസസ് ദേവാലയത്തിനു സമീപമുള്ള നിർധരായ തെരുവോര വാസികൾക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു.

ചലച്ചിത്രതാരം റാംബോ സ്റ്റാൻലി വസ്ത്രവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചലച്ചിത്ര സഹസംവിധായകനായ അഗസ്റ്റിൻ ഭക്ഷണവിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. തെരുവോരത്ത് വസിക്കുന്ന നൂറിലേറെപ്പേർക്ക് വസ്ത്രങ്ങളും ഭക്ഷണവും വിതരണം ചെയ്തു. അസോസിയേഷന്റെ അംഗങ്ങളടക്കം ബംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.