എസ്കെഎസ്എസ്എഫ് ഫ്രീഡം സ്ക്വയർ: അലവിക്കുട്ടി ഹുദവി ബഹറിനിൽ
Friday, August 19, 2016 6:14 AM IST
മനാമ: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു എസ്കെഎസ്എസ്എഫ് സംസ്‌ഥാന വ്യാപാകമായി 170 കേന്ദ്രങ്ങളിൽ നടത്തിയ ഫ്രീഡം സ്ക്വയറിന്റെ ഭാഗമായി ബഹറിൻ എസ്കെഎസ്എസ്എഫ് ഓഗസ്റ്റ് 19നു (വെള്ളി) രാത്രി 8.30ന് പ്രഭാഷണം സംഘടിപ്പിക്കുന്നു.

മനാമ ഗോൾഡ്സിറ്റിയിലുള്ള സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പ്രമുഖ വാഗ്മിയും പണ്ഡിതനും ദുബായ് കോർട്ട് ട്രാൻസ്ലേറ്ററുമായ അലവിക്കുട്ടി ഹുദവി മുണ്ടംപറമ്പ്

‘സ്വാതന്ത്ര്യം, സൗഹാർദം, സമാധാനം’ എന്ന പ്രമേയത്തിൽ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ വ്യക്‌തിത്വങ്ങൾ, പണ്ഡിതന്മാർ, സംഘടന പ്രതിനിധികൾ പങ്കെടുക്കും.