‘ഓടിമറയുന്ന ഓർമകൾ’ പ്രകാശനം ചെയ്തു
Friday, August 19, 2016 6:15 AM IST
ഹൂസ്റ്റൺ: ഷിജു ജോർജ് തച്ചനാലിന്റെ പ്രഥമ കൃതിയായ ‘ഓടിമറയുന്ന ഓർമകൾ’ എന്ന ചെറുകഥാസമാഹാരം പ്രകാശനം ചെയ്തു.

മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ ഓഗഗസ്റ്റ് 13നു നടന്ന സമ്മേളനത്തിൽ ജോർജ് മണ്ണിക്കരോട്ട്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണിന്റെ മുൻപ്രസിഡന്റ് തോമസ് തൈയിലിനു നൽകി പ്രകാശനം നിർവഹിച്ചു.

വായിച്ചാൽ മനസിലാകത്തക്കവിധത്തിൽ, വളരെ മനോഹരമായ ശൈലിയിൽ, ജീവിതാനുഭവങ്ങളെ ഉൾക്കൊണ്ട് വികസിപ്പിച്ചെടുത്ത പതിനഞ്ചു കഥകളുടെ സമാഹാരമാണ് ഷിജു ജോർജ് തച്ചനാലിന്റെ ഓടിമറയുന്ന ഓർമകൾ. ഈ കഥകളിൽ വൈകാരിക ഭാവങ്ങളും ഉജ്‌ജലമായ ജീവിതാനുഭവങ്ങളുടെ തിരയിളക്കവും കാണാം. നിത്യജീവിതത്തിലുണ്ടാകാവുന്ന സംശയങ്ങളും സംഭവങ്ങളും സഘർഷങ്ങളുംകൊണ്ട് ഓരോ കഥകളും ഒന്നിനൊന്ന് അതുല്യത പുലർത്തുന്നതുകാണാം.

സാഹിത്യ, സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. ചടങ്ങിൽ ഗ്രന്ഥകർത്താവ് ഷിജു നന്ദി പറഞ്ഞു.

ഈ കൃതിയെക്കുറിച്ച് ജി. പുത്തൻകുരിശ് ചുരുങ്ങിയ ഭാഷയിൽ അവലോകനം ചെയ്തു പ്രസംഗിച്ചു.