ഡബ്ല്യുഎംസി ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Friday, August 19, 2016 6:17 AM IST
ഡാളസ്: ഇരുപത്തൊന്നു വർഷങ്ങൾക്കു മുൻപ് ന്യൂജേഴ്സിയിൽ പ്രവർത്തനം ആരംഭിച്ച വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) ഡാളസ് ഫോർട്ട് വർത്ത് ഏരിയയിലെ അംഗീകൃത പ്രൊവിൻസുകളായ നോർത്ത് ടെക്സസ്, ഡാളസ്, ഡിഎഫ്ഡബ്ല്യു പ്രൊവിൻസുകളുടെയും അമേരിക്ക റീജണിന്റേയും സംയുക്‌ത ആഭിമുഖ്യത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിന ആഘോഷങ്ങൾ റിച്ചാർഡ്സൺ സിറ്റിയിലുള്ള മുംതാസ് റസ്റ്ററന്റിൽ ഓഗസ്റ്റ് 15ന് ആഘോഷിച്ചു. ചടങ്ങിൽ ഡാളസിലെ പ്രമുഖ സാമൂഹ്യപ്രവർത്തകരും മറ്റു കുടുംബാംഗങ്ങളും പങ്കെടുത്തു.

ഡാളസ് പ്രൊവിൻസ് ചെയർമാൻ വർഗീസ് മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രമോദ് നായർ, ഫിലിപ്പ് ചാക്കോ, ഗോപാലപിള്ള, ഫിലിപ്പ് തോമസ്, എലിയാസ് കുട്ടി പത്രോസ്, ജോൺസൻ തലച്ചെല്ലൂർ, അലക്സ് അലക്സാണ്ടർ, ചെറിയാൻ അലക്സാണ്ടർ, ദീപ ക്കൈതക്കപ്പുഴ, ജോർജ് ഫ്രാൻസിസ്, കൃഷ്ണകുമാർ പൊന്നത്തു, വർഗീസ് അലക്സാണ്ടർ, സെസിൽ ചെറിയാൻ, രമ്യ ഉണ്ണിത്താൻ, ഷമീർ മുഹമ്മദ്, സൂസൻ അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.

ഡബ്ല്യുഎംസി യൂത്ത് കൗൺസിലിനെ പ്രതിനിധീകരിച്ചു ഹരി കൃഷ്ണകുമാർ, രോഹിത് നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് ഈവർഷം യൂത്ത് കൗൺസിൽ നേതൃത്വംകൊടുക്കുന്ന കർമപരിപാടികൾ സദസിനുപരിചയപ്പെടുത്തുകയും സൗജന്യമെഡിക്കൽ ക്യാമ്പ്, രക്‌തദാനക്യാമ്പ്, സാൻഡ്വിച്ച് ഡ്രൈവ് തുടങ്ങിയ പരിപാടികളിൽ ഏവരുടേയും സഹകരണം അഭ്യർഥിച്ചു.

ഡാളസ്, ഫോർട്ട് വർത്ത് സിറ്റികളിലുള്ള മൂന്നു പ്രൊവിൻസുകളുടെയും സംയുക്‌ത ഓണാഘോഷം സെപ്റ്റംബർ 24നു നടത്തുവാനും സമ്മേളനത്തിൽ തീരുമാനമായി.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം