ഡാളസ് സെന്റ് മേരീസ് വലിയപള്ളിയിൽ പെരുന്നാൾ 19, 29, 21 തീയതികളിൽ
Friday, August 19, 2016 6:17 AM IST
ഡാളസ്: വിശുദ്ധ മാതാവിന്റെ നാമത്തിൽ സ്‌ഥാപിതമായിരിക്കുന്ന ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയിലെ പെരുന്നാൾ ഓഗസ്റ്റ് 19, 20, 21 (വെള്ളി, ശനി, ഞായർ) തീയതികളായി ആഘോഷിക്കുന്നു.

ഓർത്തഡോക്സ് സഭയിലെ പ്രമുഖ വാഗ്മിയും കൺവൻഷൻ പ്രാസംഗികനുമായ ഫാ. സഖറിയ നൈനാൻ (സാഖ് അച്ചൻ) ആണ് ഈവർഷത്തെ പെരുന്നാളിനു മുഖ്യകാർമികത്വം വഹിക്കുന്നത്.

19നു (വെള്ളി) വൈകുന്നേരം 6.30–ന് സന്ധ്യാ നമസ്കാരം, തിരുവചന ശുശ്രൂഷ എന്നിവ നടക്കും. 20നു (ശനി) വൈകുന്നേരം 6.30–നു സന്ധ്യാനമസ്കാരം, തിരുവചന ശുശ്രൂഷ, റാസ എന്നിവ നടക്കും. 21–നു (ഞായർ) വിശുദ്ധ കുർബാന, നേർച്ച സദ്യ, ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്നിവ നടക്കും.

വികാരി ഫാ. രാജു ദാനിയേൽ, സെക്രട്ടറി റോയി കൊടുവത്ത്, ട്രസ്റ്റി ജിജി മാത്യു, കോഓർഡിനേറ്റർ എൽസൺ സാമുവൽ എന്നിവർ തിരുനാളിന്റെ വിജയത്തിനായി നേതൃത്വം നൽകുന്നു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം