ഡബ്ല്യുഎംസി ഫിലഡൽഫിയ പ്രൊവിൻസ് പിക്നിക് നടത്തി
Friday, August 19, 2016 6:18 AM IST
ഫിലഡൽഫിയ: സാഹോദര്യത്തിന്റെ നാട് എന്നറിയപ്പെടുന്ന ഫിലഡൽഫിയയിൽ ആഗോള സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യുഎംസി) ആഭിമുഖ്യത്തിൽ എല്ലാവർഷവും നടത്തിവരാറുള്ള വാർഷിക പിക്നിക് പ്രൊവിൻസ് പ്രസിഡന്റ് രാജു പടയാട്ടിലിന്റെ നേതൃത്വത്തിൽ ഫിലഡൽഫിയ ലോർമിയർ പാർക്കിൽ നടന്നു.

അമ്പതില്പരം പേർ പങ്കെടുത്ത പിക്നിക്കിനു ഡബ്ല്യുഎംസി റീജണൽ ചെയർമാൻ ജോർജ് പനയ്ക്കൽ സാക്ഷ്യംവഹിച്ചു. സ്‌ഥാപക നേതാവും ആദ്യ പ്രസിഡന്റുമായ സാബു ജേക്കബ് സിപിഎയുടെ സാന്നിധ്യം പിക്നിക്കിനു മാറ്റുകൂട്ടി. വിവിധ കായിക മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം പ്രൊവിൻസ് ചെയർവുമൺ മേരി ജോസഫ്, സെക്രട്ടറി സ്വപ്ന സജി, ട്രഷറർ ജോർജ് അമ്പാട്ട്, പ്രോഗ്രാം കോർഡിനേറ്റർ ജോസ് പാലത്തിങ്കൽ എന്നിവർ നിർവഹിച്ചു.

പിക്നിക്കിനു പുതുമ കൂട്ടുന്നതിനായി ഈവർഷം ആരംഭിച്ച ഡോർ പ്രൈസിനു ലിസി പടയാട്ടിൽ നേതൃത്വം നൽകി. ഹോസ്പിറ്റാലിറ്റി കോഓർഡിനേറ്ററായ ജോയി കരുമത്തിയുടെ ബാർബിക്യുവും പിക്നിക്കിന്റെ ഭാഗമായിരുന്നു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം