ബ്രാംപ്ടണിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒക്ടോബർ 20ന്
Friday, August 19, 2016 6:19 AM IST
ബ്രാംപ്ടൺ: ഇന്ത്യൻ ദേശീയതയിലും സംസ്കാരത്തിലും അടിയുറച്ചു പ്രവർത്തിച്ചു വരുന്ന കാനഡയിലെ ദേശസ്നേഹികളുടെ പ്രസ്‌ഥാനമായ ബ്രാംപ്ടൻ മലയാളി സമാജം പതിവുപോലെ ഈ വർഷവും ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.

ഓഗസ്റ്റ് 20നു (ശനി) വൈകുന്നേരം 6.30നു <ളീിേ ളമരല=്ലൃറമിമ ശ്വെല=2>10245 ഗലിിലറ്യ ഞീമറ ലുള്ള സമാജം സെന്ററിലാണ് സംഘടിപ്പിക്കുന്നത്.

ശൗര്യചക്ര പുരസ്കാരം നൽകി രാജ്യം ആദരിച്ച മലയാളി ലെഫ്റ്റനന്റ് ഇ.കെ. നിരഞ്ജൻ ഉൾപ്പെടെയുള്ള ധീര യോദ്ധാക്കളുടെ ജ്വലിക്കുന്ന ഓർമകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ബ്രാംപ്ടൻ മലയാളി സമാജത്തിനുവേണ്ടി അനിത മാത്യു ചിട്ടപ്പെടുത്തി ബെന്നി ആന്റണി ആലപിച്ചു മലയാള മയൂരം ടിവി നിർമിച്ച ‘ഒരു യോദ്ധാവിന്റെ അന്ത്യകുറിപ്പ്’ എന്ന ദേശഭക്‌തി കാവ്യത്തിന്റെ ദൃശ്യാവിഷ്കാരം സമാജം ചടങ്ങിൽ സമർപ്പിക്കും.

ചടങ്ങിലേക്ക് എല്ലാ ദേശസ്നേഹികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

<ആ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം