ക്നാനായ ഒളിമ്പിക്സ് ഓഗസ്റ്റ് 27ന്
Friday, August 19, 2016 8:14 AM IST
ഷിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ ക്നാനായ ഒളിമ്പിക്സ് ഓഗസ്റ്റ് 27നു (ശനി) രാവിലെ 9.30 മുതൽ മോർട്ടൻ ഗ്രോവിലെ സെന്റ് പോൾ വുഡ്സിൽ നടക്കും.

9.45 ന് മാർച്ച് പാസ്റ്റ് ഫൊറോന അടിസ്‌ഥാനത്തിൽ ആരംഭിക്കും. മത്സരങ്ങൾ കൃത്യസമയത്ത് തന്നെ നടത്തപ്പെടുന്നതാണ്. വിജയികൾക്ക് അന്നേദിവസം തന്നെ ട്രോഫികൾ സമ്മാനിക്കും. പ്രായഭേദമെന്യെ എല്ലാവർക്കും പങ്കെടുക്കാവുന്ന രീതിയിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്ന <ളീിേ ളമരല=്ലൃറമിമ ശ്വെല=2>ടഹീം ആശസല ഞമരല ഈ വർഷത്തെ ക്നാനായ ഒളിമ്പിക്സിന്റെ മറ്റൊരു ആകർഷണമാണ്. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഫൊറോന ഗ്രൂപ്പിന് ക്നാനായ നൈറ്റിൽ ട്രോഫികൾ സമ്മാനിക്കും. ഷിക്കാഗോ ക്നാനായ സമൂഹത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനെയും ഓട്ടക്കാരിയേയും തെരഞ്ഞെടുക്കുന്നു എന്നത് ഈ വർഷത്തെ ക്നാനായ ഒളിമ്പിക്സിന്റെ പ്രത്യേകതയാണ്.

കെസിഎസ് ഭാരവാഹികളായ ജോസ് കണിയാലി, റോയി നെടുംചിറ, ജീനോ കോതാലടിയിൽ, സണ്ണി ഇടിയാലിൽ, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോജോ ആലപ്പാട്ട് (കോഓർഡിനേറ്റർ), ജോയി തേനാകര (കൺവീനർ), സാജൻ പച്ചിലമാക്കീൽ, ജേക്കബ് മണ്ണാർക്കാട്ടിൽ, ജോർജ് ഏലൂർ, ആനന്ദ് ആകശാല, ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ ഒളിമ്പിക്സിന് നേതൃത്വം നൽകും.

<ആ>ഫൊറോന ഗ്രൂപ്പുകൾ:

1. കൈപ്പുഴ ആൻഡ് രാജപുരം: ജയിംസ് വെട്ടിക്കാട്ട്, ഷാൻ കദളിമറ്റം (കോർഡിനേറ്റർമാർ)

2. ഉഴവൂർ ആൻഡ് കടുത്തുരുത്തി: ഷൈബു കിഴക്കേക്കുറ്റ്, ജോസ് മണക്കാട്ട് (കോർഡിനേറ്റർമാർ)

3. കിടങ്ങൂർ ആൻഡ് മടമ്പം: ജ്യോതിഷ് തെങ്ങനാട്ട്, ജയ്മോൻ നന്തികാട്ട് (കോർഡിനേറ്റർമാർ)

4. ഇടയ്ക്കാട്ട് ആൻഡ് ചുങ്കം: ജോയിസ് ആലപ്പാട്ട്, ബിനു കൈതക്കതൊട്ടിയിൽ (കോർഡിനേറ്റർമാർ).

<ആ>റിപ്പോർട്ട്: ജീനോ കോതാലടിയിൽ