കുട്ടികൾ സമഭാവനയുടെ സന്ദേശവാഹകർ: ഡോ. ദർശന മനയത്ത് ശശി
Saturday, August 20, 2016 3:27 AM IST
ഹൂസ്റ്റൺ: മലയാളികൾ ഉള്ളിടത്തെല്ലാം അവരുടെ കൂട്ടായ്മകളും, വിവിധ ആഘോഷങ്ങൾക്കായുള്ള ഒത്തുകൂടലുകളും ഉണ്ടാകാറുണ്ട്. അവയൊക്കെ കുറെക്കൂടെ അർത്ഥപൂർണവും, ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധചെലുത്തുകയും ചെയ്താൽ നമ്മൾ നേരിടുന്ന വിഷലിപ്തമായ സാമൂഹ്യ സാഹചര്യങ്ങളെ നേരിടുന്നതിൽ അതു നമുക്ക് കൂടുതൽ ശക്‌തിപകരുന്നവയായി മാറും. സമഭാവനയുടേയും സാഹോദര്യത്തിന്റേയും സന്ദേശവാഹകരായി കുട്ടികൾ മാറുന്നതിനു അതു കളമൊരുക്കുമെന്നു ടെക്സാസ് യൂണിവേഴ്സിറ്റി പ്രൊഫസറായ ഡോ. ദർശന മനയത്ത് ശശി പറഞ്ഞു.

ഹൂസ്റ്റൺ ഗ്രിഗോറിയൻ സ്റ്റഡി സർക്കിളിന്റെ എട്ടാമതു വെക്കേഷൻ മലയാള പഠന ക്ലാസിന്റെ സമാപന യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഡോ. ദർശന മനയത്ത് ശശി.

അമേരിക്കയിൽ അങ്ങോളമിങ്ങോളം അനേകം സംഘടനകൾ വർഷംതോറും ഉണ്ടാവുകയും മലയാളം ക്ലാസുകൾ നടത്തുകയും ഒക്കെ ചെയ്യാറുണ്ടെങ്കിലും ഹൂസ്റ്റണിൽ ഇരുപതു വർഷമായി പ്രവർത്തിക്കുന്ന ഗ്രിഗോറിയൻ സ്റ്റഡി സർക്കിൾ തുടർച്ചയായി കഴിഞ്ഞ എട്ടുവർഷം മലയാളം ക്ലാസ് നടത്തി അമേരിക്കൻ പൗരത്വമുള്ള ഇരുനൂറിൽ അധികം കുട്ടികൾക്ക് ഭാഷാ പഠനത്തിന് അവസരമൊരുക്കി മലയാളി കുടിയേറ്റ ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണെന്ന് യോഗത്തിൽ സംസാരിച്ച സംഗമം പബ്ലിക്കേഷൻസ് എഡിറ്റോറിയൽ കോർഡിനേറ്റർ സാബു കുര്യൻ പ്രസ്താവിച്ചു.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ20വമ2.ഷുഴ മഹശഴി=ഹലളേ>

ഹൂസ്റ്റൺ ഐപിസി ഹെബ്രോൺ ഹാളിൽ ജിഎസ്സി പ്രസിഡന്റ് ആനി ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രധാന അധ്യാപിക സൂസൻ വർഗീസ് റിപ്പോർട്ട് അവതരിപ്പിക്കുകയും, രക്ഷകർത്താക്കളുടെ പ്രതിനിധികളായ സാം തോമസ്, ബ്രാന്റൺ വർഗീസ്, ഷിജിൻ തോമസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. ഹാരിസ് കൗണ്ടി പാർക്കർ വില്യംസ് പബ്ലിക് ലൈബ്രറിയിൽ നടത്തിവന്ന വിവിധ ക്ലാസുകൾക്ക് ആലീസ് ജോസ്, അതുല്യാ ജോൺസൺ എന്നിവർ കോർഡിനേറ്റർമാരായിരുന്നു. അതതുനിലകളിലെ ക്ലാസുകളിൽ സംഗീത മറ്റത്തിൽ, ഐറിൻ മത്തായി, അലൻ ജോൺസൺ എന്നിവർ ഒന്നാംസ്‌ഥാനങ്ങളും, ജോന വർഗീസ്, നഥാനിയേൽ ചാക്കോ, ജോയൽ ബ്ലസൻ, ജോഷ്വാ അഭിലാഷ് എന്നിവർ രണ്ടാം സമ്മാനങ്ങളും കരസ്‌ഥമാക്കി.

അമേരിക്കയിൽ ജനിച്ചുവളരുന്ന കുട്ടികൾ യോഗത്തിൽ അവതരിപ്പിച്ച മലയാളം പരിപാടികൾ സദസ്യരുടെ ശ്രദ്ധനേടി. ജി.എസ്.സി പ്രവർത്തകർ അവതരിപ്പിച്ച സംഘഗാനങ്ങൾക്ക് ജോജ്‌ജിക് കുരുവിള, ജസ്സി അബ്രഹാം, ജേക്കബ് ജോൺ എന്നിവർ നേതൃത്വം നൽകി. ജോലിയും വീട്ടുകാര്യങ്ങളും ക്രമീകരിച്ച് ത്യാഗസന്നദ്ധ സേവനത്തിലൂടെ ക്ലാസുകൾ വിജയകരമാക്കിയ പ്രവർത്തകരെ വൈസ് പ്രസിഡന്റ് ബാബു വർഗീസ് സദസിന് പരിചയപ്പെടുത്തി. മലയാളം ക്ലാസ് ചീഫ് കോർഡിനേറ്റർ ജസ്സി സാബു യോഗനടപടികൾക്ക് നേതൃത്വം നല്കി. സാബു കെ. പുന്നൂസ് സ്വാഗതവും, ജി.എസ്.സി സെക്രട്ടറി സിറിൽ രാജൻ കൃതജ്‌ഞതയും പറഞ്ഞു.

<യ>റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം