ഹഡ്സൺവാലി മലയാളി അസോസിയേഷൻ കുടുംബസംഗമത്തിൽ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു
Saturday, August 20, 2016 3:27 AM IST
ന്യൂയോർക്ക്: ഹഡ്സൺവാലി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കുടുംബസംഗമത്തിൽ വെച്ച് ഹൈസ്കൂൾ ഗ്രാജ്വേറ്റുകളെ അനുമോദിച്ചു. ആഗസ്റ്റ് 7 ഞായറാഴ്ച്ച വൈകിട്ട് 6 മണി മുതൽ ഓറഞ്ചുബർഗിലെ സിത്താർ പാലസ് റസ്റ്റോറന്റിൽ വെച്ചായിരുന്നു സംഗമം.

സ്റ്റാൻലിൻ അലക്സാണ്ടറുടെ ദേശീയ ഗാനാലാപത്തോടെ പരിപാടികൾക്ക് തുറ്റക്കം കുറിച്ചു. ചടങ്ങിൽ സൺഷൈൻ ഹോം കെയർ ഗ്രൂപ്പ് സിഇഒ ഡോ. ഫ്രാൻസിസ് ക്ലെമന്റ്, കോ ഹെൽത്ത് അർജന്റ് കെയർ ഗ്രൂപ്പ് സി.ഇ.ഒ. ഗ്രേഷ്യസ് ജോൺ എന്നിവർ മുഖ്യാതിഥികളായിരുന്നു.

വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഭാവി സുരക്ഷിതമാക്കുവാൻ കഴിയുകയുള്ളുവെന്ന് ഡോ. ഫ്രാൻസിസ് ക്ലെമന്റ് തന്റെ പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു. കോളേജിലേക്ക് പ്രവേശനം കിട്ടി വീട് വിട്ട് പുതിയ ചുറ്റുപാടുകളിലേക്ക് പറിച്ചു നടുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താതെ വിദ്യാഭ്യാസത്തിൽ ശ്രദ്ധിക്കണമെന്ന് ഗ്രേഷ്യസ് ജോൺ ഗ്രാജ്വേറ്റുകളെ ഉപദേശിച്ചു.

ഗ്രാജ്വേറ്റുകൾക്ക് അസോസിയേഷന്റെ സർട്ടിഫിക്കറ്റ് കൂടാതെ റോക്ക്ലാന്റ് കൗണ്ടി നൽകിയ സർട്ടിഫിക്കറ്റും നൽകുകയുണ്ടായി. ലെജിസ്ലേറ്റർ ഡോ. ആനി പോൾ ആണ് കൗണ്ടി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

<ശാഴ െൃര=/ിൃശ/ിൃശബ2016മൗഴ20വമ4.ഷുഴ മഹശഴി=ഹലളേ>

അലക്സ് എബ്രഹാമും ഇന്നസെന്റ് ഉലഹന്നാനും കോഓർഡിനേറ്റർമാരായി പ്രവർത്തിച്ചു. പ്രസിഡന്റ് അലക്സാണ്ടർ പൊടിമണ്ണിൽ, സെക്രട്ടറി അജിൻ ആന്റണി, ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോർജ് താമരവേലിൽ, വിദ്യാജ്യോതി മലയാളം സ്കൂൾ പ്രിൻസിപ്പൽ ജോസഫ് മുണ്ടഞ്ചിറ എന്നിവർ ഗ്രാജ്വേറ്റുകളെ അനുമോദിച്ചുകൊണ്ട് സംസാരിച്ചു.

ഫൊക്കാന കൺവൻഷനിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് വിജയം വരിച്ച അസോസിയേഷനിൽ നിന്നുള്ളവരെ ചടങ്ങിൽ അഭിനന്ദിച്ചു. വിദ്യാർത്ഥികളെ പ്രതിനിധീകരിച്ചു ജെഫിൻ ജെയിംസ് സംസാരിച്ചു.

വിവിധ കലാപരിപാടികളോടെ നടന്ന കുടുംബസംഗമത്തിൽ വളരെയധികം ആളുകൾ പങ്കെടുത്തു. കുട്ടികളുടെ നൃത്തനൃത്യങ്ങൾ, ഗാനങ്ങൾ എന്നിവ ചടങ്ങുകൾക്ക് മാറ്റു കൂട്ടി. സെക്രട്ടറി അജിൻ ആന്റണിയുടെ നന്ദിപ്രകാശനത്തോടെ പരിപാടികൾക്ക് തിരശീല വീണു.

<യ>റിപ്പോർട്ട്: ജയപ്രകാശ് നായർ