ലിമെറിക്കിൽ ത്രിദിന കുടുംബ നവീകരണ ധ്യാനത്തിനു തുടക്കമായി
Saturday, August 20, 2016 8:41 AM IST
ലിമെറിക്ക് (അയർലൻഡ്): സീറോ മലബാർ ചർച്ച് ലിമെറിക്ക് വാർഷിക ധ്യാനം ‘കരുണയുടെ വാതിൽ 2016’ ഇന്നു രാവിലെ ലിമെറിക്ക് രൂപത ബിഷപ് ബ്രെണ്ടൻ ലീഹി ഉദ്ഘാടനം ചെയ്തു. സെന്റ് പോൾസ് ചർച്ച് വികാരി ഫാ. ജോൺ ലിയോനാർഡ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ ചർച്ച് ലിമെറിക്ക് പ്രീസ്റ്റ് ഇൻചാർജ് ഫാ. ജോസ് ഭരണികുളങ്ങര സംസാരിച്ചു.

മൂന്നു ദിവസങ്ങളിലായി രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നടക്കുന്ന ധ്യാനം ഞായറാഴ്ച വൈകുന്നേരം സമാപിക്കും. യുകെയിലെ സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാ. സോജി ഓലിക്കലും സംഘവുമാണ് ധ്യാനം നയിക്കുന്നത്.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ