പാർട്സുകൾ പിടിച്ചെടുക്കാൻ ഫോക്സ് വാഗന് അനുമതി
Saturday, August 20, 2016 8:41 AM IST
ബർലിൻ: രണ്ട് വിതരണക്കാരിൽനിന്ന് കാർ പാർട്സുകൾ പിടിച്ചെടുക്കാൻ ഫോക്സ് വാഗന് ജർമൻ കോടതി അനുമതി നൽകി. ഇവർ പാർട്സുകൾ നൽകാത്തതു കാരണം നിർമാണം തടസപ്പെടുന്നു എന്നു കാണിച്ചാണ് കമ്പനി കോടതി ഉത്തരവു സമ്പാദിച്ചിരിക്കുന്നത്.

കോർ ട്രിം, ഇഎസ് ഓട്ടോമൊബിൽസ് എന്നീ കമ്പനികളോട്, ഭാഗങ്ങൾ എത്രയും വേഗം കൈമാറാൻ കോടതി നിർദേശിച്ചു.

ഇതിനിടെ കമ്പനി കാർ നിർമാണം തൽക്കാലത്തേയ്ക്ക് നിർത്തി വയ്ക്കേണ്ടി വരുമെന്ന ആശങ്കയും ഉണ്ടായി. ഗോൾഫ് കാറുകളുടെ നിർമാണമാണ് മുടങ്ങിക്കിടക്കുന്നത്.

അതേസമയം കോടതി വിധിക്കെതിരേ ഇഎസ് ഓട്ടോമൊബിൽഗസ് അപ്പീൽ നൽകിയിരിക്കുകയാണ്. എന്നാൽ, അതിൽ തീരുമാനമാകും മുൻപു തന്നെ ഇപ്പോഴത്തെ ഉത്തരവു നടപ്പാക്കേണ്ടിവരും.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ