ഡാളസ് സൗഹൃദ വേദി ഓണം 2016 സെപ്റ്റംബർ പത്തിന്
Sunday, August 21, 2016 3:24 AM IST
ഡാളസ്: പുതുമയേറിയതും വൈവിധ്യമാർന്നതുമായ പരിപാടികളുമായി ഈ വർഷത്തെ ‘ഡാളസ് സൗഹൃദ വേദി ഓണം 2016’ സെപ്റ്റംബർ പത്തിനു കരോൾട്ടൺ സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബാ പള്ളിയുടെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.

രാവിലെ പത്തിനു പ്രസിഡന്റ് എബി തോമസിന്റെ അദ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ മലയാളികളുടെ ആദരണീയനായ ഡോ.എൻ വി പിള്ള വിശിഷ്‌ട അതിഥി ആയിരിക്കും.
പുത്തൻ തലമുറക്കും, പഴമക്കാർക്കും ഒരു പോലെ സ്വീകാര്യനായ ഡോക്ടറുടെ ലളിതമായ പ്രസംഗങ്ങൾ കേൾവിക്കാരന് പ്രസംഗപ്രതിപാദ്യം വ്യക്‌തമായി ഓർക്കാനും മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാനും സാധ്യമാവുന്ന രീതിയിലുള്ളതാണ്.

ഗൃഹാതുരത്വത്തിന്റെ മാധുര്യവും കേരളസംസ്ക്കരത്തിന്റെയും, തലമുറകൾ മറന്നു കൊണ്ടിരിക്കുന്ന നടൻ കലയുടെ അധിനിവേശവും ഉൾക്കൊണ്ട് 15 ഇന ഓണ വിഭവങ്ങളുടെ ഓണ സദ്യയും ഒരുക്കി ഡാളസ് മലയാളികൾ കണ്ടതിൽ വച്ചേറ്റവും മികച്ച പരിപാടികളുമായി ഓണം ആഘോഷിക്കപ്പെടുന്നു.
വലിയ ഒരു സദസ്സിന്റെയാണ് പ്രതീക്ഷിക്കുന്നതെന്ന് സെക്രട്ടറി അജയകുമാർ അറിയിച്ചു.ഈ വർഷത്തെ ഓണ പരിപാടികളുടെ മെഗാ സ്പോൺസർ ഡാലസിലെ കലാ സാംസകാരിക രംഗത്തു നിറഞ്ഞു ശോഭിക്കുന്ന ഏലിക്കുട്ടി ഫ്രാൻസിസ് ആണ്.

‘ഡാളസ് സൗഹൃദ വേദി ഓണം 2016’ പരിപാടികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ഗ്രാന്റ് സ്പോൺസറുമാരായ ഹരിപിള്ള സിപിഎ., ഡോ.എബി ജേക്കബ് (പ്രീമിയർ ഡെന്റൽ കെയർ), ബിജു (കോസ്മോസ് എയർ ട്രാവെൽസ്) എന്നിവർ സന്ദേശങ്ങൾ അറിയിച്ചിട്ടുണ്ട്.

<യ> റിപ്പോർട്ട്: എബി മക്കപ്പുഴ