സേവാദർശൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ സ്‌ഥാനപതിയെ സന്ദർശിച്ചു
Sunday, August 21, 2016 3:27 AM IST
കുവൈത്ത് സിറ്റി : സേവാദർശൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ സ്‌ഥാനപതി സുനിൽ ജെയിനെ സന്ദർശിച്ചു. ജനറൽ സെക്രട്ടറി സഞ്ജുരാജ് പുതുതായി തെരഞ്ഞെടുത്ത ഭാരവാഹികളെ അംബാസിഡർക്ക് പരിചയപ്പെടുത്തി. സംഘടനയുടെ സാമൂഹിക സാംസ്ക്കാരിക രംഗത്തെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് അജയ്കുമാർ അംബാസിഡറെ ധരിപ്പിച്ചു. അഡ്വൈസറി ബോർഡ് അംഗം കൃഷ്ണകുമാർ സേവാദർശൻ കുവൈത്തിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ച് വിവരണം നൽകി.

അന്തർദേശീയ യോഗ ദിനത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന സമ്മേളനത്തിൽ കുവൈത്തിനെ പ്രതിനിധീകരിച്ച് ഭാരവാഹികൾ പങ്കെടുക്കുകയും, ബന്ധപ്പെട്ട റിപ്പോർട്ട് യുവദർശൻ കോർഡിനേറ്റർ ഡോ. രൂപേഷ് അംബാസിഡറെ ധരിപ്പിച്ചു.

ഇന്ത്യാക്കാരായ പ്രവാസി സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന വിവിധ വിഷയങ്ങൾ അംബാസിഡറുടെ ശ്രദ്ധയിൽപ്പെടുത്തി. സേവാദർശന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തുകയും തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായസഹകരണങ്ങൾക്ക് ഉറപ്പ് നൽകുകയും ചെയ്തു. കൾച്ചറൽ സെക്രട്ടറി വിഭീഷ് സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.

<യ> റിപ്പോർട്ട്: സലിം കോട്ടയിൽ