സൗദിയിൽനിന്നും മൂന്നാം സംഘം തിങ്കളാഴ്ചയെത്തും; മടങ്ങിയെത്തുന്നവരിൽ മലയാളിയും
Sunday, August 21, 2016 10:16 PM IST
തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട് സൗദി അറേബ്യയിൽ കുടുങ്ങിയ തൊഴിലാളികളുടെ മൂന്നാമത്തെ സംഘം തിങ്കളാഴ്ച ഇന്ത്യയിലെത്തും. 25 അംഗ സംഘമാണ് എത്തുന്നത്. ഇതിൽ ഒരു മലയാളിയും ഉൾപ്പെട്ടിട്ടുണ്ട്. പത്തനംതിട്ട സ്വദേശി തോമസാണ് സംഘത്തിലുള്ളത്. തിങ്കളാഴ്ച ഉച്ചയോടെ ജിദ്ദയിൽ നിന്നും മുംബൈയിൽ ഇവർ എത്തിച്ചേരും. ഇതുവരെ 71 തൊഴിലാളികളാണ് നാട്ടിൽ തിരിച്ചെത്തിയത്.

സൗദിയിൽ തൊഴിൽ നഷ്ടപ്പെട്ട് മുന്നൂറോളം മലയാളികളുണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാൽ ഇവരെ മുംബൈയിൽനിന്നും കേരളത്തിലെത്തിക്കുന്നത് സംബന്ധിച്ച് നോർക്ക അറിയിപ്പ് നൽകിയിട്ടില്ല. അതിനാലാണ് മലയാളികളുടെ നാട്ടിലേക്കുള്ള മടക്കം വൈകുന്നത്.