നവീകരിച്ച വിരാജ്പേട്ട ദേവാലയം ആശീർവദിച്ചു
Monday, August 22, 2016 5:33 AM IST
വിരാജ്പേട്ട: വിരാജ്പേട്ട നഗരത്തിലെ നവീകരിച്ച സെന്റ് ആൻസ് ദേവാലയം വെഞ്ചരിച്ചു. ഇന്നലെ രാവിലെ നടന്ന വെഞ്ചരിപ്പുകർമങ്ങൾക്കും തുടർന്നു നടന്ന ആഘോഷമായ സമൂഹബലിയ്ക്കും മൈസൂരു ബിഷപ് ഡോ.തോമസ് ആന്റണി വാഴപ്പിള്ളി മുഖ്യകാർമികത്വം വഹിച്ചു. ചിക്ക്മംഗളൂരു ബിഷപ് ഡോ.ടി.അന്തോണിസ്വാമിയും നിരവധി വൈദികരും സഹകാർമികരായിരുന്നു. ദിവ്യബലിയെത്തുടർന്നു നടന്ന പൊതുസമ്മേളനം കുടക് ജില്ലയുടെ ചുമതലയുള്ള മന്ത്രി എം.ആർ.സീതാറാം ഉദ്ഘാടനം ചെയ്തു. വിരാജ്പേട്ട എംഎൽഎ കെ.ജി.ബൊപ്പയ്യ, ബിഷപ്പുമാരായ ഡോ.തോമസ് ആന്റണി വാഴപ്പിള്ളി, ഡോ.ടി.അന്തോണിസ്വാമി, എംഎൽസി വീണ അച്ചയ്യ, ടൗൺ പഞ്ചായത്ത് പ്രസിഡന്റ് കോദണ്ഡ സച്ചിൻ കുട്ടയ്യ, റവ.ഡോ.എൻ.എസ്.മേരിജോസഫ്, ഫാ.ദയാനന്ദ് പ്രഭു, സിസ്റ്റർ ലൂസിയാന ഡിസൂസ, മുൻ എംഎൽഎ അരുൺ മച്ചയ്യ, മുൻ ഡിസിസി പ്രസിഡന്റ് ബി.ടി.പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.