ഇടവകദിനം ആഘോഷിച്ചു
Monday, August 22, 2016 5:34 AM IST
ബംഗളൂരു: ബാബുസാപാളയ സെന്റ് ജോസഫ് ഇടവകദിനം വികാരി ഫാ. ഷിന്റോ മംഗലത്ത് ഉദ്ഘാടനം ചെയ്തു. വിൻസൻഷ്യൻ ആശ്രമം സുപ്പീരിയർ ഫാ. സെബാസ്റ്റ്യൻ പടിഞ്ഞാറേക്കൂറ്റ്, ലോഗോസ് ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോസ് വെട്ടിയാങ്കൽ, എംഎസ്ജെ കോൺവന്റ് സുപ്പീരിയർ സിസ്റ്റർ ജാനറ്റ്, ട്രസ്റ്റിമാരായ ജോയി വെള്ളാറ, ഏബ്രഹാംഅള്ളുംപുറത്തിൽ, സെബാസ്റ്റ്യൻ ആത്താങ്കരി, തുടങ്ങിയവർ പങ്കെടുത്തു. ഇടവകദിനത്തോടനുബന്ധിച്ച് വിവിധ വാർഡുകളുടെ നേതൃത്വത്തിൽ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.