ഇസ്ലാമിക് കൗൺസിൽ മുഹബ്ബത്തെ റസൂൽ സമ്മേളനം ഡിസംബറിൽ
Monday, August 22, 2016 6:10 AM IST
കുവൈത്ത്: പ്രവാചകൻ മുഹമ്മദ് നബി (സ) തങ്ങളുടെ 1491 ആം ജന്മദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന മുഹബ്ബത്തെ റസൂൽ മഹാ സമ്മേളനം ഡിസംബർ 15, 16 തീയതികളിൽ നടത്തുവാൻ കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു.

അബാസിയയിൽ നടന്ന പരിപാടിയിൽ കോഴിക്കോട് ഖാസി സയിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ, സമസ്ത കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ ആലിക്കുട്ടി മുസ്ലിയാർ, എസ്കെഎസ്എസ്എഫ് സംസ്‌ഥാന ട്രഷററും പ്രമുഖ വാഗ്മിയുമായ ബഷീർ ഫൈസി ദേശമംഗലം അഡ്വ. ജാബിർ അൽ അൻസി തുടങ്ങിയ പ്രമുഖർ അതിഥികളായി എത്തും. സ്വാഗത സംഘം ഭാരവാഹികളായി സയിദ് നിസാർ അൽ മഷ്ഹൂർ തങ്ങൾ, സയിദ് ഗാലിബ് അൽ മഷ്ഹൂർ തങ്ങൾ, ബഷീർ അഹമദ് ഹാജി, അബ്ദു ഫൈസി, ഷെയ്ഖ് ബാദുഷ എന്നിവരെ രക്ഷാധികാരികളായും സയിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ (ചെയർമാൻ), ശംസുദ്ദീൻ ഫൈസി (വർക്കിംഗ് ചെയർമാൻ), ഹംസ ബാഖവി, ഉസ്മാൻ ദാരിമി, കുഞ്ഞഹമ്മദു കുട്ടി ഫൈസി, മുഹമ്മദലി ഫൈസി (വൈസ് ചെയർമാന്മാർ), അബ്ദുൽഗഫൂർ ഫൈസി (ജനറൽ കൺവീനർ), ഹംസ ദാരിമി, ഇ.എസ്. അബ്ദുറഹ്മാൻ ഹാജി, നാസർ കോടൂർ (ജോ. കൺവീനർമാർ), മുഹമ്മദലി പുതുപറമ്പ് (ഫിനാൻസ്), മുസ്തഫ ദാരിമി (സുവനീർ), ഫൈസൽ ഫൈസി (എഡിറ്റോറിയൽ ബോർഡ്), ഹക്കീം വാണിയന്നൂർ (പബ്ലിസിറ്റി), ഇസ്മായിൽ ഹുദവി (പ്രോഗ്രാം), രായിൻ കുട്ടി ഹാജി (ഫൂഡ്), ശംസുദ്ദീൻ മൗലവി (റിസിപ്ഷൻ), അബ്ദു കുന്നുംപുറം (മീഡിയ), മൊയ്തീൻഷാ മൂടാൽ (സ്റ്റേജ്, ലൈറ്റ് ആൻഡ് സൗണ്ട്), ശിഹാബ് കൊടുങ്ങല്ലൂർ (വോളന്റിയർ) എന്നിവരെയും തെരെഞ്ഞെടുത്തു.

<ആ>റിപ്പോർട്ട്: സലിം കോട്ടയിൽ