ഗദ്സ്മേൻ കൂടാരയോഗത്തിന്റെ ഒപ്പന സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു
Monday, August 22, 2016 6:17 AM IST
മെൽബൺ: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തിൽ ഇടവകദിനത്തിൽ ഫ്രാങ്ക്സ്റ്റൺ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ഗദ്സ്മേൻ കൂടാരയോഗം അവതരിപ്പിച്ച ഒപ്പന ജനപ്രീതികൊണ്ട് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നു.

വേഷവിധാനം കൊണ്ടും അവതരണശൈലി കൊണ്ടും കാണികൾക്ക് വിസ്മയമായി മാറിയ ജനപ്രിയ ഒപ്പന അവതരിപ്പിച്ചത് കൈക്കാരൻ സ്റ്റീഫൻ ഓക്കാടന്റെ നേതൃത്വത്തിലുള്ള ടീം ആണ്. ഡൊമിനിക് താന്നിമൂട്ടിൽ, ജോർജ്, സ്റ്റെബിൻ ഓക്കാട്ട്, ലയ പയസ്, മഹിമ സ്റ്റീഫൻ, സെസിൽ, ബനീറ്റ ബിനോജി, മറിയ ബിജി, ഡയോന ഡൊമിനിക്, ബിയോണ ബിജി, ബനിൻ ബിനോജി എന്നിവർ ഒപ്പനയ്ക്ക് ചുവടുകൾവച്ച് കാണികളുടെ കൈയടി വാങ്ങി.

<ആ>റിപ്പോർട്ട്: റെജി പാറയ്ക്കൻ