ലിമെറിക്കിലെ ത്രിദിന കുടുംബ നവീകരണ ധ്യാനം സമാപിച്ചു
Monday, August 22, 2016 6:18 AM IST
ലിമെറിക്ക്: അയർലൻഡിലെ ലിമെറിക്കിൽ സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ മൂന്നു ദിവസമായി നടന്നു വന്ന കുടുംബ നവീകരണ ധ്യാനം ഞായറാഴ്ച സമാപിച്ചു.

ലിമെറിക്ക് രൂപത ബിഷപ് ബ്രെണ്ടൻ ലീഹി ഉദ്ഘാടനം നിർവഹിച്ച ധ്യാനത്തിൽ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മൂന്നു ദിവസങ്ങളിലായി രണ്ടായിരത്തി എഴുനൂറോളം പേർ പങ്കെടുത്തു. യുകെയിൽ നിന്നുള്ള ഫാ. സോജി ഓലിക്കലിന്റെ നേതൃത്വത്തിലുള്ള സെഹിയോൻ ടീം ആണ് ധ്യാനം നയിച്ചത്. ധ്യാനത്തിൽ പങ്കെടുത്തവർക്കും വിവിധ രീതിയിൽ സഹായ സഹകരണങ്ങൾ നല്കിയവർക്കും ധ്യാന വിജയത്തിനായി പ്രാർഥിച്ചവർക്കും സീറോ മലബാർ ചർച്ച് ലിമെറിക്ക് പ്രീസ്റ്റ് ഇൻ ചാർജ് ഫാ. ജോസ് ഭരണികുളങ്ങര നന്ദി പറഞ്ഞു.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22ഹശാലൃശരര.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>