ഡാളസിലെ ഒസിഐ കാർഡ് ക്യാമ്പ് ശ്രദ്ധേയമായി
Monday, August 22, 2016 6:23 AM IST
ഡാളസ്: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഹൂസ്റ്റൺ, ഡാളസ് ഫോർട്ട്വർത്ത് ഇന്ത്യ കമ്യൂണിറ്റി അസോസിയേഷനുകളായ ഇന്ത്യൻ അമേരിക്കൻ ഫ്രന്റ്ഷിപ്പ് കൗൺസിൽ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് എന്നിവരുടെ സംയുക്‌താഭിമുഖ്യത്തിൽ ഡാളസിൽ സംഘടിപ്പിച്ച ഒസിഐ കാർഡ് ക്യാമ്പ് ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി.

ഓഗസ്റ്റ് 20നു ഡാളസ് നോർത്ത് സെൻട്രൽ എക്സ്പ്രസ് പ്ലാസ പാർക്കിൽ രാവിലെ 9.30നു ആരംഭിക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ പുലർച്ചെ തന്നെ അപേക്ഷകർ എത്തിയിരുന്നു. ആദ്യ 60 പേർക്ക് രജിസ്ട്രേഷൻ നൽകുന്നതിനുളള തീരുമാനം ജനബാഹുല്യം കൊണ്ട് നൂറായി വർധിപ്പിച്ചു. ഉച്ചയോടെ രജിസ്ട്രേഷൻ അവസാനിപ്പിച്ചെങ്കിലും തുടർന്നു വന്ന നിരവധി അപേക്ഷകർ നിരാശരായി മടങ്ങേണ്ടി വന്നു.

ഇത്രയും അപേക്ഷകരെ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അധികൃതർ നൽകിയ വിശദീകരണം.

ഹൂസ്റ്റൺ കോൺസൽ ആർ.ഡി. ജോഷിയുടെ നേതൃത്വത്തിൽ അപേക്ഷകരെ സഹായിക്കുന്നതിനായി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇന്ദുറെഡി, ഇന്ത്യൻ അമേരിക്കൻ ഫ്രന്റ്ഷിപ്പ് കൗൺസിൽ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടകൂറ എന്നിവരെ കൂടാതെ റാവു കൽവാല, തയ്യമ്പ്, കുണ്ടൻവാല, ജോൺ ഹാമണ്ട്, നിരജ്‌ഞൻ ത്രിപാഠി എന്നിവരും വോളന്റിയർമാരായി പ്രവർത്തിച്ചു. അപേക്ഷകർക്ക് ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് അടുത്ത ക്യാമ്പിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു കോൺസൽ എ.ഡി. ജോഷി പറഞ്ഞു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22രമൃറ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>